ഒരു പൈസ ചെലവില്ലാത്ത കഞ്ഞിവെള്ളം മാത്രം ഉപയോഗിച്ച് ചര്‍മത്തിലെ ടാന്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് കഞ്ഞിവെള്ളം. എത്ര സൂക്ഷിച്ചാലും വളരെ പെട്ടെന്നാണ് ചര്‍മത്തില്‍ ടാന്‍ അടിക്കുന്നത്. ചര്‍മത്തിലെ കരിവാളിപ്പ് ഒഴിവാക്കാന്‍ കുളിക്കുന്നതിന് മുന്‍ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും കോരിയൊഴിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകികളയാവുന്നതാണ്.
കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചര്‍മത്തെ തിളക്കമുള്ളതും മൃദുലവുമാക്കും. മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് ചര്‍മത്തില്‍ അടഞ്ഞുകൂടിയ അഴുക്കും മാലിന്യവും പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും.
ചര്‍മത്തിന് മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ഉലുവ എടുക്കണം. ഇത് രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തിലിട്ട് വച്ചശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ വെള്ളം നനഞ്ഞ മുടിയില്‍ സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തിരക്കുള്ള ദിവസങ്ങളില്‍ കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സ?ഹായിക്കും.