പനിയോ ജലദോഷമോ വന്നാല്‍ നല്ല ചൂട് കാപ്പി കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ സമയം കാപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കാപ്പിയില്‍ അടങ്ങിയ കഫൈന്‍ ആണ് വില്ലന്‍.
കഫൈന്‍ ഉണര്‍ന്നിരിക്കാന്‍ പ്രോത്സാഹിപ്പിക്കും. എന്നാല്‍ രോ?ഗാവസ്ഥയില്‍ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്. കാപ്പിയോ കഫൈന്‍ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോള്‍ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്ന് മാത്രമല്ല നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.
കാപ്പി കുടിച്ച് കഴിഞ്ഞാല്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതിന്റെ കാരണമിതാണ്. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിര്‍ജലീകരണം ശരീരത്തിന് അനുഭവപ്പെടാം.
അസുഖ ബാധിതരായിരിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ് ഈ സമയത്ത് ആവശ്യം. കാപ്പിക്ക് പകരം ചൂടു വെള്ളം, കഞ്ഞി വെള്ളം എന്നിവ കുടിക്കാം