ഒരു ദിവസം ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം, സ്ഥിരമായി കേട്ടു കളയുന്ന ഒരു സ്ഥിരം പല്ലവി. എന്നാൽ ഇതിൽ എത്രത്തോളം യാഥാർത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ഗുണകരമായും ദോഷകരമായും ബാധിക്കുന്നുണ്ടെന്നുമുള്ള സത്യം എത്രപേർ മനസിലാക്കിയിട്ടുണ്ട്.? ദാഹം തോന്നുമ്പോൾ മാത്രമാണോ വെള്ളം കുടിക്കേണ്ടത്? ഇങ്ങനെ ധരിച്ചു വച്ചിരിക്കുന്നവർ അറിയുക, നിങ്ങളുടെ ഈ ധാരണ വലിയൊരു മണ്ടത്തരമാണ്. കാരണം വെള്ളത്തിന് നിങ്ങളുടെ ശരീരത്തിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.
അതേപോലെ വെള്ളം കുടിക്കേണ്ടതിന് ചില സമയക്രമങ്ങളൊക്കെയുണ്ട്. തോന്നും പോലെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. ആയുർവേദവും ആധുനിക ശാസ്ത്രവും ഒരുപോലെ ഇക്കാര്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 2021ൽ ഹൈഡ്രേഷൻ ഫോർ ഹെൽത്ത് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിവ്യൂവിൽ ശരീരത്തിൽ ജലാംശം ആവശ്യത്തിന് നിലനിർത്തുന്നത് ദീർഘകാല ആരോഗ്യത്തിന് പ്രധാനമാണെന്ന് വ്യക്തമാക്കുന്നു. വൈകുന്നേരത്തിന് മുൻപായി വേണ്ട അളവിൽ വെള്ളം കുടിക്കുന്നത് ദഹനവും ഉറക്കവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. അതേസമയം വെള്ളം കുടിക്കുന്നത് കുറയുന്നത് ആരോഗ്യം ക്ഷയിക്കാൻ കാരണമാവുകയും ചെയ്യും.
രാവിലെ എഴുന്നേറ്റ ഉടൻ
രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നതിനെ ആയുർവേദത്തിൽ ഉഷ പാനയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് രാത്രി ഉടനീളം അടിഞ്ഞുകൂടുന്ന വിഷാംശത്തെ പുറന്തള്ളാൻ സഹായിക്കും. കൂടാതെ ദഹന വ്യവസ്ഥയ്ക്കും ശരീരത്തെ ഒരു ദിവസത്തിനായി ഒരുക്കാനും ഇത് നല്ലതാണ്. കൂടാതെ ഇത് മെറ്റബോളിസം സജീവമാക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കൂടുതൽ ഊർജ്ജസ്വലരാകാനും സഹായിക്കും.
ഭക്ഷണത്തിന് മുൻപ്
ഭക്ഷണം കഴിക്കുന്നതിന് 15-20 മിനിറ്റ് മുൻപ് ചെറിയ അളവിൽ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ദഹന എൻസൈമുകളെ സജീവമാക്കാൻ സഹായിക്കും. ഇത് പോഷക ആഗിരണം ഫലപ്രദമാക്കാൻ സഹായിക്കുമെന്ന് ആയുർവേദത്തിൽ പറയുന്നു. കൂടാതെ ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് വിശപ്പിനെ ക്രമീകരിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. എന്നുകരുതി ഒരുപാട് വെള്ളം കുടിക്കണമെന്നല്ല, മിതമായ അളവിലായിരിക്കണം വെള്ളം കുടിക്കേണ്ടത്, അമിതമായാൽ അത് ദഹനത്തെയും ബാധിക്കും.
ഭക്ഷണത്തിന് ശേഷം