ഇന്ന് പലരിലും കണ്ടുവരുന്ന ഒരു രോഗമാണ് തൈറോയ്ഡ്. തൈറോയ്ഡ് എന്നത് കഴുത്തിന്റെ മുൻഭാഗത്തുള്ള ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ്, ഇത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. തൈറോയ്ഡ് ഹോർമോണുകൾ കുറയുന്ന അവസ്ഥയാണ് ‘ഹൈപ്പോതൈറോയിഡിസം’. തൈറോയ്ഡ് ഉള്ളവരിൽ ശരീരം കാണിക്കുന്ന ആറ് പ്രാരംഭ ലക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
തൈറോയ്ഡ് രോഗം
തൈറോയ്ഡ് രോഗം ഉണ്ടാകുന്നത് ഗ്രന്ഥിയുടെ പ്രവർത്തനത്തെയോ ഘടനയെയോ ബാധിക്കുമ്പോഴാണ്. ഇത് അമിതമായി പ്രവർത്തിക്കുന്ന (ഹൈപ്പർതൈറോയിഡിസം) അല്ലെങ്കിൽ അണ്ടർ ആക്റ്റീവ് (ഹൈപ്പോതൈറോയിഡിസം) തൈറോയിഡിലേക്ക് നയിക്കുന്നു. തൈറോയ്ഡ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില പ്രാരംഭ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഓക്കാനം
ഓക്കാനം ഹൈപ്പർതൈറോയിഡിസത്തിന്റെയും ഹൈപ്പോതൈറോയിഡിസത്തിന്റെയും ലക്ഷണമാകാം.
ശരീരഭാരം കുറയലും കൂടലും
അപ്രതീക്ഷിതമായ ഭാരം കൂടുന്നതും കുറയുന്നതുമാണ് തെെറോയ്ഡിന്റെ മറ്റൊരു ലക്ഷണം.
വിഷാദരോഗം, ഉത്കണ്ഠ
വിഷാദരോഗം, ഉത്കണ്ഠ എന്നിവ തെെറോയ്ഡിന്റെ ലക്ഷണമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ക്രമം തെറ്റിയ ആർത്തവം
ക്രമം തെറ്റിയ ആർത്തവം തെെറോയ്ഡിന്റെ ലക്ഷണമാണ്.
കഴുത്തിന് ചുറ്റും വീക്കം
കഴുത്തിന് ചുറ്റും വീക്കം അല്ലെങ്കിൽ കറുപ്പ് കാണുന്നതാണ് തെെറോയ്ഡിന്റെ മറ്റൊരു ലക്ഷണം.
വരണ്ട ചർമ്മം
വരണ്ട ചർമ്മം, നഖം പെട്ടെന്ന് പൊട്ടി പോവുക എന്നിവയും തെെറോയ്ഡിന്റെ ലക്ഷണമാണ്.