- Advertisement -Newspaper WordPress Theme
HEALTHകുറച്ച് സമയമേ നിങ്ങൾ ഉറങ്ങാറുള്ളു വെന്നത് വലിയ സംഭവമായി എടുക്കരുതേ… നിങ്ങളെ ഭാവിയിൽ കാത്തിരിക്കുന്നത് ഈ...

കുറച്ച് സമയമേ നിങ്ങൾ ഉറങ്ങാറുള്ളു വെന്നത് വലിയ സംഭവമായി എടുക്കരുതേ… നിങ്ങളെ ഭാവിയിൽ കാത്തിരിക്കുന്നത് ഈ രോ​ഗമാണ്

ശരീരവും മനസ്സും വിശ്രമിക്കുന്ന അവസ്ഥയാണ് ഉറക്കം. ഇത് ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമായ ഒന്നാണ്. ശരിയായ ഉറക്കം ശരീരത്തിന് ഉന്മേഷം നൽകുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പലർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. ജോലിയിലെ സമ്മർദമോ, അല്ലങ്കിൽ മറ്റെന്നതെങ്കിലും മാനസിക സമ്മർദമോ ഒക്കെ അതിന് കാരണമാകാം. കൃത്യമായി ഉറക്കം ലഭിക്കാതെ വരുമ്പോൾ അത് ശരീരത്തിനെ പല രീതിയിൽ മോശമായി ബാധിക്കാൻ തുടങ്ങും. അത്തരത്തിൽ ഉറക്കക്കുറവ് വൈജ്ഞാനിക തകർച്ചയ്ക്കും ഡിമെൻഷ്യയ്ക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നതനുസരിച്ച് പ്രായമായതും അതേ സമയം, ആരോഗ്യമുള്ളവരുമായ 2,750 പേരിൽ വിട്ടുമാറാത്ത ഉറക്കമില്ലായ്മയുള്ളവർക്ക് ഡിമെൻഷ്യ അല്ലെങ്കിൽ നേരിയ വൈജ്ഞാനിക വൈകല്യം ഉണ്ടാകാനുള്ള സാധ്യത 40% കൂടുതലാണെന്ന് കണ്ടെത്തി. ആഴ്ചയിൽ മൂന്ന് രാത്രികളെങ്കിലും ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുകയും ഇത് മൂന്ന് മാസത്തിന് മുകളിൽ തുടരുകയും ചെയ്യുകയാണെങ്കിൽ അതിനെയാണ് വിട്ടുമാറാത്ത ഉറക്കമില്ലായ്മ എന്ന് നിർവചിച്ചിക്കുന്നത്.

വിട്ടുമാറാത്ത ഉറക്കമില്ലായ്മ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. അതിൽ ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, വിഷാദം, ഹൃദ്രോഗം, നാഡീവ്യവസ്ഥയുടെ തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. പ്രായമായവരിൽ ഉറക്കക്കുറവ് ശരിയായ ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണെന്ന് പഠനം ഊന്നിപ്പറയുന്നു. പഠനത്തിൽ പങ്കെടുത്തവരുടെ ഉറക്ക രീതികൾ, വൈജ്ഞാനിക പരിശോധന, മസ്തിഷ്ക സ്കാനുകൾ എന്നിവ ഗവേഷകർ നിരീക്ഷിച്ചു.

വിട്ടുമാറാത്ത ഉറക്കമില്ലായ്മ ബാധിച്ച വ്യക്തികളിൽ വർദ്ധിച്ച വൈറ്റ് മാറ്റർ ഹൈപ്പർഇന്റൻസിറ്റികളും ബീറ്റാ-അമിലോയിഡ് പ്ലാക്കുകളും കാണിച്ചു – ഇവ രണ്ടും ഡിമെൻഷ്യ, അൽഷിമേഴ്‌സ് രോഗം എന്നിവയുമായി ബന്ധപ്പെട്ട അടയാളങ്ങളാണ്. ഉറക്കക്കുറവ് ഏകദേശം 3.5 വർഷത്തേക്ക് തലച്ചോറിന്റെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുന്നതായി കണ്ടെത്തി. സെറിബ്രോവാസ്കുലർ ആരോഗ്യം, അമിലോയിഡ് ശേഖരണം എന്നിവയുൾപ്പെടെ ഒന്നിലധികം കാരണങ്ങളിലൂടെ ഉറക്കമില്ലായ്മ ഓർമ ബാധിക്കുന്നുവെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഉറക്കമില്ലായ്മയ്ക്കുള്ള കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT-I) വിട്ടുമാറാത്ത ഉറക്ക പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനുള്ള സുവർണ്ണ നിലവാരമായി തുടരുന്നു. വിട്ടുമാറാത്ത ഉറക്കക്കുറവ് ഒരു ചെറിയ അസൗകര്യത്തേക്കാൾ കൂടുതൽ ശ്രദ്ധ വേണ്ട ആരോ​ഗ്യ പ്രശ്നമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme