- Advertisement -Newspaper WordPress Theme
HEALTHപ്രോട്ടീൻ അടങ്ങിയ ഈ 5 ഭക്ഷണങ്ങൾ ശീലമാക്കൂ, മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്

പ്രോട്ടീൻ അടങ്ങിയ ഈ 5 ഭക്ഷണങ്ങൾ ശീലമാക്കൂ, മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്

തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും വളർച്ച ഉറപ്പാക്കാനും ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ അത്യാവശ്യമാണ്. മുടിക്ക് പോഷണം നൽകുന്നതിനായി വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കണം.

മുട്ട

തലമുടിയുടെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് മുട്ട. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം മുടിക്ക് ആവശ്യമായ മറ്റ് ഘടകങ്ങളും മുട്ടയിലുണ്ട്:

അവശ്യ അമിനോ ആസിഡ്: മുടിക്ക് ബലം നൽകുന്ന അവശ്യ അമിനോ ആസിഡുകൾ മുട്ടയിൽ ധാരാളമുണ്ട്.

ബയോട്ടിൻ (Biotin): മുട്ടയുടെ മഞ്ഞക്കരുവിൽ മുടിക്ക് ഉണർവേകുന്ന ബയോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.

ചിക്കന്‍

ചിക്കന്‍ കഴിക്കുന്നതും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 100 ഗ്രാം ചിക്കനില്‍ നിന്നും 31 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. അതിനാല്‍ ചിക്കന്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

നട്സും സീഡുകളും

ബദാം, വാള്‍നട്സ്, ചിയാ സീഡ് തുടങ്ങിയവ പ്രോട്ടീൻ്റെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് നട്‌സും സീഡുകളും. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വളർച്ച ത്വരിതപ്പെടുത്താനും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

പയറുവര്‍ഗങ്ങള്‍

പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

പാലുല്‍പ്പന്നങ്ങള്‍

പാല്‍, തൈര്, ചീസ് തുടങ്ങിയ പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവ അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

മത്സ്യം

പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും. മുടി വളർച്ച ത്വരിതപ്പെടുത്തുന്നതിൽ മത്സ്യം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വലിയ പങ്ക് വഹിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme