- Advertisement -Newspaper WordPress Theme
TECH LIFEചാറ്റ് ചെയ്യാൻ ഇനി ഭാഷ അറിയേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ചാറ്റ് ചെയ്യാൻ ഇനി ഭാഷ അറിയേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ വാട്സ്ആപ്പ് പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായത് മെസേജ് ട്രാൻസ്ലേഷൻ ഫീച്ചറാണ്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഭാഷാ തടസ്സങ്ങൾ ഇല്ലാതെ ചാറ്റ് സാധിക്കും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുഴുവൻ ചാറ്റും ഓട്ടോമാറ്റിക്കായി തർജ്ജമ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഈ ഫീച്ചർ ഓൺ ചെയ്താൽ ആ ചാറ്റിൽ വരുന്ന എല്ലാ മെസേജുകളും സ്വയം തർജ്ജമ ചെയ്യപ്പെടും.

അതേസമയം ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. മെസേജുകൾ എൻക്രിപ്റ്റ് ചെയ്തതിനാൽ, വാട്‌സ്ആപ്പിനോ മറ്റ് തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾക്കോ അവ കാണാനോ സൂക്ഷിക്കാനോ കഴിയില്ല. പുതിയ ഫീച്ചര്‍ അപ്‌ഡേറ്റാകുന്നതോടെ മറ്റുള്ള ആപ്പുകളെ ട്രാന്‍സ്‌ലേഷന് വേണ്ടി ആശ്രയിക്കേണ്ടി വരില്ല. ഏതു മെസേജാണോ ട്രാന്‍സ്‌ലേറ്റ് ചെയ്യേണ്ട് ആ മെസേജിന് മുകളില്‍ ഹോള്‍ഡ് ചെയ്യുമ്പോള്‍ ഓപ്ഷനുകള്‍ വരും. അപ്പോള്‍ ഏത് ഭാഷയിലേക്കാണോ ട്രാന്‍സലേറ്റ് ചെയ്യേണ്ട് ആ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. നിലവില്‍ എല്ലാ ഉപോയക്താക്കള്‍ക്കും ആപ്ഡേഷൻ ലഭ്യമായി തുടങ്ങിയിട്ടില്ല. ആറു ഭാഷകളിലേയ്ക്ക് ആന്‍ഡ്രോയിഡ് യൂസേഴ്‌സിന് ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോര്‍ച്ചുഗീസ്, റഷ്യന്‍, അറബിക് ഭാഷകളിലാണ് ഫീച്ചര്‍ ലഭ്യമാകുക. അതേസമയം, ആഗോളതലത്തില്‍ എല്ലാവര്‍ക്കും ഈ അപ്‌ഡേഷന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല. ഫ്രഞ്ച്, ജാപ്പനീസ്, മന്ദാരിന്‍, ടര്‍ക്കിഷ്, കൊറിയന്‍ എന്നിവയുള്‍പ്പെടെ 19-ലധികം ഭാഷകളില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ അപ്ഡേഷൻ ലഭിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme