ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണോ? എങ്ങനെ അറിയാം. ദിവസത്തില്‍ കൂടുതല്‍ സമയവും ഊര്‍ജ്ജക്കുറവ് അനുഭവപ്പെടുക, എപ്പോഴും മൂത്രമൊഴിക്കാനുളള തോന്നല്‍ ഉണ്ടാവുക, ശരീരത്തിന് പലവിധത്തിലുളള അസ്വസ്ഥത തോന്നുക, അടക്കാനാവാത്ത വിശപ്പ്, ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍, ചര്‍മ്മത്തിലെ കറുത്ത നിറം (പ്രത്യേകിച്ച് കഴുത്തിന് ചുറ്റും), ചിന്തകളില്‍ വ്യക്തത ഇല്ലാതിരിക്കുക ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവിനെയാണ് കാണിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രക്തത്തില്‍ പഞ്ചസാര കൂടുതലായിരിക്കുമ്പോള്‍ വൃക്കകള്‍ അത് മൂത്രത്തിലൂടെ പുറംതളളാന്‍ ശ്രമിക്കും.
ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണോ? എങ്ങനെ അറിയാം. ദിവസത്തില്‍ കൂടുതല്‍ സമയവും ഊര്‍ജ്ജക്കുറവ് അനുഭവപ്പെടുക, എപ്പോഴും മൂത്രമൊഴിക്കാനുളള തോന്നല്‍ ഉണ്ടാവുക, ശരീരത്തിന് പലവിധത്തിലുളള അസ്വസ്ഥത തോന്നുക, അടക്കാനാവാത്ത വിശപ്പ്, ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍, ചര്‍മ്മത്തിലെ കറുത്ത നിറം (പ്രത്യേകിച്ച് കഴുത്തിന് ചുറ്റും), ചിന്തകളില്‍ വ്യക്തത ഇല്ലാതിരിക്കുക ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവിനെയാണ് കാണിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രക്തത്തില്‍ പഞ്ചസാര കൂടുതലായിരിക്കുമ്പോള്‍ വൃക്കകള്‍ അത് മൂത്രത്തിലൂടെ പുറംതളളാന്‍ ശ്രമിക്കും. മുംബൈയിലെ പരേലിലുള്ള ഗ്ലൈനീഗിള്സ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മഞ്ജുഷ അഗര്‍വാള്‍ പറയുന്നു.
നിങ്ങള്‍ക്ക് പ്രമേഹം കണ്ടെത്തിയിട്ടില്ലെങ്കില്‍ പോലും മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ സഹായിക്കും. അതിനായി ഭക്ഷണത്തിന്റെ കാര്യത്തില്‍ ആദ്യം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സംസ്കരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍, മധുര പലഹാരങ്ങള്‍, മധുരമുള്ള പാനീയങ്ങള്‍ എന്നിവയുടെ അളവ് കുറയ്ക്കുന്നത് വളരെയധികം സഹായിക്കും. അതോടൊപ്പം നടക്കാന്‍ പോവുക, വ്യായാമം ചെയ്യുക, അല്ലെങ്കില്‍ ശരീരം അനങ്ങുന്ന എന്തെങ്കിലും ജോലികള്‍ ചെയ്യുക എന്നിവയൊക്കെ പ്രയോജനം ചെയ്യും.
ആവശ്യത്തിന് ഉറക്കം, സമ്മര്‍ദ്ദം നിയന്ത്രിക്കുക നന്നായി വെള്ളം കുടിക്കുക ഇവയും പ്രധാന പങ്ക് വഹിക്കുന്നു. ഇങ്ങനെ നേരത്തെതന്നെ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തിയാല്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.