മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് ചെമ്മീൻ. ചെമ്മീൻ റോസ്റ്റും കറിയുമൊക്കെ തയ്യാറാക്കാമെങ്കിലും അവയുടെ കേടുപാട് അധിക ദിവസം ഉണ്ടാവാറില്ല. ഈ പ്രശ്നം പരിഹരിച്ച്, ആഴ്ചകളോളം കേടാകാതെയിരിക്കാൻ ചെമ്മീൻ ഒരു പ്രത്യേക രീതിയിൽ തയ്യാറാക്കാം. അധികം സമയം ചെലവഴിക്കാതെ എങ്ങനെ ചെമ്മീൻ പൊടി ഉണ്ടാക്കാമെന്ന് താഴെ നൽകുന്നു.
ആവശ്യ സാധനങ്ങൾ
ഉണക്ക ചെമ്മീൻ- 1 കപ്പ്
തേങ്ങ ചിരകിയത്- 2 കപ്പ്
ഉണക്ക മുളക്- 9 എണ്ണം
ചെറിയ ഉള്ളി- ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
പുളി – നാരങ്ങ വലുപ്പത്തിന്
ഉണ്ടാക്കുന്ന വിധം
ആദ്യം, വൃത്തിയാക്കിയ ഉണക്ക ചെമ്മീൻ നന്നായി വറുത്തെടുക്കുക. തുടർന്ന്, അതേ പാനിൽ ചിരകിയ തേങ്ങ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ (ഏകദേശം അഞ്ച് മിനിറ്റ്) മീഡിയം തീയിൽ വറുക്കണം. തേങ്ങയിലേക്ക് കറിവേപ്പില, പുളി, ഉണക്ക മുളക്, ചെറിയ ഉള്ളി എന്നിവ കൂടി ചേർത്ത് മൂന്ന് മിനിറ്റ് നേരം വറുത്തെടുക്കുക. ഈ കൂട്ടുകൾ പൂർണ്ണമായും തണുത്തതിന് ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഈ ചെമ്മീൻ പൊടി ഒരു മാസം വരെ കേടുകൂടാതെയിരിക്കും.