- Advertisement -Newspaper WordPress Theme
Blog50ാം വയസിലും ശില്പ ഷെട്ടിയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് ഈ ഭക്ഷണം

50ാം വയസിലും ശില്പ ഷെട്ടിയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് ഈ ഭക്ഷണം

ശരീരസൗന്ദര്യവും ഫിറ്റ്‌നസും കാത്തുസൂക്ഷിക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള ബോളിവുഡ് നടിയാണ് ശിൽപ ഷെട്ടി. 50ാം വയസിലും ഫിറ്റ്‌നസിന്റെ കാര്യത്തിൽ നടി യാതൊരു വിട്ടുവീഴ്‌ചയും കാണിക്കാറില്ല. ആരോഗ്യപ്രദമായ ഭക്ഷണക്രമവും മുടങ്ങാതെയുള്ള വ്യായാമവുമാണ് താരത്തിന്റെ സൗന്ദര്യ രഹസ്യം. ഇതിന് പിന്നിൽ ഒരു ഭക്ഷണ രഹസ്യവുമുണ്ട്. താൻ പതിവായി കഴിക്കുന്ന പ്രഭാത ഭക്ഷണ റെസിപ്പി പങ്കുവച്ചിരിക്കുകയാണ് താരം.

ആവശ്യമായ ചേരുവകൾ

പാൽ – ഒരു കപ്പ് ഈന്തപ്പഴം – നാല് ഉണക്ക ബ്ളൂ ബെറി – ആറ് ഓട്‌സ് – രണ്ട് ടേബിൾ സ്‌പൂൺ ഏത്തപ്പഴം – ഒന്ന് വെള്ളത്തിൽ കുതിർത്ത ചിയ സീഡ്‌സ് – രണ്ട് ടേബിൾ സ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത് മാറ്റിവയ്ക്കണം. പാലിലേയ്ക്ക് ബ്ലൂബെറി, ഓട്‌സ്, ഏത്തപ്പഴം എന്നിവ ചേർത്ത് അരച്ചെടുക്കണം. ശേഷം ഈന്തപ്പഴം കൂടി ചേർത്ത് അരയ്ക്കാം. ഇതിലേയ്ക്ക് കുതിർത്ത ചിയ സീഡ് ചേർത്ത് കഴിഞ്ഞാൽ നല്ല ആരോഗ്യപ്രദമായ സ്‌മൂത്തി റെഡി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme