- Advertisement -Newspaper WordPress Theme
HEALTHഗ്ലോ ആൻഡ്‌ ട്രെൻഡി : ജെൻ സി പെൺകുട്ടികൾക്കിടയിലെ 3 സൂപ്പർ ഐഷാഡോ ട്രെൻഡുകൾ

ഗ്ലോ ആൻഡ്‌ ട്രെൻഡി : ജെൻ സി പെൺകുട്ടികൾക്കിടയിലെ 3 സൂപ്പർ ഐഷാഡോ ട്രെൻഡുകൾ

ജെൻ സി പെൺകുട്ടികൾ ഫാഷനിലും മേക്കപ്പിലും തങ്ങളുടേതായ ഒരിടം കണ്ടെത്തുന്നവരാണ്. ‘മിനിമൽ’ എന്നാൽ ‘മാക്സിമം ഇംപാക്ട്’ എന്നതാണ് ഇവരുടെ രീതി. കണ്ണുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ജെൻ സി ഏറ്റെടുത്ത ഏറ്റവും പുതിയതും ലളിതവുമായ മൂന്ന് ഐഷാഡോ ട്രെൻഡുകൾ പരിചയപ്പെടാം. ഇത് ആർക്കും എളുപ്പത്തിൽ വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കും.

1. മിനിമൽ ‘കോറൽ ബ്ലഷ്’ ലുക്ക്

ഐഷാഡോ പാലറ്റിലെ കടും നിറങ്ങൾക്ക് പകരം, കവിളിൽ ഉപയോഗിക്കുന്ന പിങ്ക്, പീച്ച്, അല്ലെങ്കിൽ കോറൽ നിറത്തിലുള്ള ബ്ലഷ്, ഐഷാഡോ ആയി ഉപയോഗിക്കുന്നു. വളരെ മൃദുലമായ ഒരു ഷേഡ് കണ്ണുകൾക്ക് നൽകി, എളുപ്പത്തിൽ ഒരു ഫ്രഷ് ലുക്ക് നേടാൻ ഇത് സഹായിക്കും.

എങ്ങനെ ചെയ്യാം?

കൺപോളകളിൽ അൽപം കൺസീലറോ, പ്രൈമറോ ഉപയോഗിച്ച് ഒരു ബേസ് നൽകുക. ഒരു സോഫ്റ്റ് ബ്ലെൻഡിംഗ് ബ്രഷ് ഉപയോഗിച്ച് പീച്ച് അല്ലെങ്കിൽ കോറൽ നിറത്തിലുള്ള ബ്ലഷ് എടുക്കുക. ഇത് കൺപോളയുടെ മുകൾ ഭാഗത്തും, കൺപോളയുടെ അറ്റത്തും മൃദുവായി തേച്ചുപിടിപ്പിക്കുക. കൺപോളയുടെ മധ്യഭാഗത്തായി അൽപം ഗോൾഡ് അല്ലെങ്കിൽ ഷാംപെയ്ൻ നിറത്തിലുള്ള ഷിമ്മർ ഐഷാഡോ വിരൽത്തുമ്പ് കൊണ്ട് ടാപ് ചെയ്ത് നൽകുക. കണ്ണിന്റെ ഉള്ളറ്റത്ത് അൽപം ഹൈലൈറ്റർ നൽകുന്നത് കണ്ണുകൾക്ക് തിളക്കം കൂട്ടും.

2. ഗ്രാഫിക് ഐലൈനറിനൊപ്പം കളർ പോപ്പ്

ബോൾഡ് ലുക്കുകൾ ഇഷ്ടപ്പെടുന്ന ജെൻ സി ഏറ്റവും കൂടുതൽ പരീക്ഷിക്കുന്നത് ഈ ട്രെൻഡാണ്. ഐഷാഡോയ്ക്ക് പകരം ഐലൈനറാണ് ഇവിടെ താരം. കൺപോളയിൽ ന്യൂഡ് അല്ലെങ്കിൽ ബ്രൗൺ നിറം മാത്രം നൽകിയ ശേഷം, കണ്ണിന്റെ മുകൾഭാഗത്ത് നിയോൺ പിങ്ക്, ഇലക്ട്രിക് ബ്ലൂ, മിന്റ് ഗ്രീൻ പോലുള്ള കടുംനിറത്തിലുള്ള ഐലൈനർ ഉപയോഗിച്ച് കട്ടിയുള്ളതോ അല്ലെങ്കിൽ  നേർത്തതോ ആയ ലൈനുകൾ വരയ്ക്കുന്നതാണ് ഈ ലുക്ക്.

എങ്ങനെ ചെയ്യാം?

കൺപോളയിൽ ന്യൂഡ്, അല്ലെങ്കിൽ കവിളിൽ ഉപയോഗിക്കുന്ന അതേ ബ്ലഷിന്റെ നേരിയ നിറം നൽകുക. ഒരു കളർ ഐലൈനർ തിരഞ്ഞെടുക്കുക. സാധാരണ കാറ്റ് ഐലൈനർ വരയ്ക്കുന്നതിന് പകരം, കണ്ണിന്റെ ക്രീസിന് മുകളിലൂടെ ഒരു നേർത്ത ലൈൻ വരയ്ക്കുക, അല്ലെങ്കിൽ കണ്ണിന്റെ അറ്റത്തുനിന്ന് തുടങ്ങി കണ്ണിന്റെ മധ്യഭാഗം വരെ മാത്രം ലൈൻ വരച്ച് ഒരു ‘ഫ്ലോട്ടിംഗ് ക്രീസ്’ ലുക്ക് നൽകുക. താഴത്തെ കൺപോളയിൽ ഐഷാഡോ നൽകേണ്ടതില്ല. ഒരു കോട്ട് മസ്‌കാര ഉപയോഗിച്ച് ലുക്ക് പൂർത്തിയാക്കാം.

3. ‘ടയേർഡ് ഗേൾ’ ഐ മേക്കപ്പ്

ജെന്ന മേരി ഒർട്ടേഗയുടെ ലുക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ജെൻ സി ഏറ്റെടുത്ത ലുക്കാണിത്. ‘സെൽഫ്-കെയർ’ എന്ന ആശയമാണ് ഈ ലുക്കിന് പിന്നിൽ. കണ്ണുകൾക്ക് ചുറ്റുമുള്ള ക്ഷീണവും കറുപ്പും മറയ്ക്കുന്നതിന് പകരം, അതിനെ ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റാക്കി മാറ്റുന്ന ലുക്കാണിത്.

എങ്ങനെ ചെയ്യാം?

കണ്ണിനടിയിലെ കറുപ്പ് പൂർണ്ണമായി മറയ്ക്കാതിരിക്കുക. ഒരു ലൈറ്റ് വെയ്റ്റ് കൺസീലർ നേരിയ അളവിൽ മാത്രം ഉപയോഗിക്കുക. സോഫ്റ്റ് ഗ്രേ അല്ലെങ്കിൽ ചാർക്കോൾ ബ്രൗൺ പോലുള്ള നിറത്തിലുള്ള ഐഷാഡോ എടുത്ത്, കൺപോളയിലും തഴെയും മൃദുവായി തേച്ചുപിടിപ്പിക്കുക. പൂർണ്ണമായ ഫിനിഷിംഗ് നൽകരുത്, അൽപം സ്മഡ്ജ് ആയി നിൽകണം. കണ്ണിന്റെ മുകളിലെയും താഴത്തെയും കൺപീലികളോട് ചേർന്ന് ഒരു കറുപ്പ് അല്ലെങ്കിൽ ബ്രൗൺ ഐലൈനർ വരച്ച ശേഷം, ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് അത് സ്മഡ്ജ് ചെയ്യുക. മിതമായ രീതിയിൽ മസ്‌കാര ഉപയോഗിച്ച് ലുക്ക് പൂർത്തിയാക്കുക.

വ്യക്തിഗത സ്വാതന്ത്ര്യവും ആവിഷ്കാരവുമാണ് സൗന്ദര്യം. അതുകൊണ്ട്, കളർ വീലിലെ നിയമങ്ങളോ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോ അല്ല നിങ്ങളുടെ മേക്കപ്പ് തീരുമാനിക്കേണ്ടത്. കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതെന്തോ, അതാണ് നിങ്ങളുടെ ഏറ്റവും നല്ല ലുക്ക്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme