തിരുവനന്തപുരം: കഴിഞ്ഞ 22 വര്‍ഷമായി തലസ്ഥാന നഗരിയിലെ ത്വക്ക് രോഗ ചികിത്സാരംഗത്ത് അജയ്യരായി നിലകൊള്ളുന്ന സ്കിന്‍ കെയര്‍ സ്പെഷ്യാലിറ്റി സെന്റര്‍ റിവീല്‍ ലൈസേഴ്സ് ആയി ചേര്‍ന്ന് ചരിഷ്മ ബൈ റിവീല്‍ എന്ന ലേസര്‍ ചികിത്സരീതി അടിസ്ഥാനമാക്കിയ നൂതന സൗന്ദര്യവര്‍ദ്ധക ചികിത്സ സംരംഭത്തിന് തുടക്കമിടുന്നു.
നിലവില്‍ ഈ രംഗത്ത് ലോകത്ത് ലഭ്യമാകുന്ന ഏറ്റവും മികച്ച സൗന്ദര്യവര്ദ്ധകചികിത്സ ലഭ്യമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന ലേസര്‍ പ്ലാറ്റ്ഫോം ആയ ചരിഷ്മ പൊതുവേ ത്വക്ക്, ഗര്‍ഭാനന്തര ചര്‍മ്മ വൈകല്യങ്ങളുടെ യുക്തമായ ചികിത്സപരിഹാരം എന്ന നിലയില്‍ യു എസ് എഉഅ അംഗീകാരം നേടിയിട്ടുള്ളതാകുന്നു. ഇത്തരം രോഗാവസ്ഥകളുടെ പരിഹാരത്തിന് ഏറ്റവും മികച്ച ലേസര്‍ സൊല്യൂഷന് ആണിത്.
ഈ സംരംഭത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മുറിഞ്ഞ പാലത്തെ സ്കിന്‍ കെയര്‍ സ്പെഷ്യാലിറ്റി സെന്ററില്‍ നടക്കുന്നു. സ്കിന്‍ കെയര്‍ സ്പെഷ്യാലിറ്റി സെന്ററിന്റെ സ്ഥാപകനും സീനിയര്‍ ഡെര്‍മറ്റോളജിസ്റ്റുമായ ഡോക്ടര്‍ രാജേഷ് നായര്‍ ആണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സവന ചോങ്കതം, റിവീല്‍ ഇന്ത്യയുടെ സിഇഒ കൂന്ദല് ദേവഗുപ്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്കിന്‍ കെയര്‍ സ്പെഷ്യാലിറ്റി സെന്റര്‍നെ കുറിച്ച് പറയുകയാണെങ്കില്‍ 2001 ല്‍ 10000 സ്ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ഒരു കെട്ടിടത്തില്‍ ഒരു ചെറിയ ലേസര്‍ ക്ലിനിക്കായി ആരംഭിച്ച സ്ഥാപനം ക്രമേണ ലോകോത്തര ത്വക്ക് രോഗ ചികിത്സാ കേന്ദ്രമായി വളര്‍ന്നതിന്റെ കഥയാണത്. നിലവില്‍ അവയവങ്ങളുടെ രൂപ ഭംഗിയ്ക്കായുള്ള കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ, യുവത്വം വീണ്ടെടുക്കാനുള്ള ചികിത്സാ രീതികള്‍ എന്നിവയിലെല്ലാം ലോകോത്തര സേവനമാണ് സ്കിന്‍ കെയര്‍ സ്പെഷ്യാലിറ്റി സെന്റര്‍ ഇപ്പോള്‍ നല്‍കിവരുന്നത്. ചെരിഷ്മ കൂടെ നടപ്പിലാകുന്നതോടെ ഈ മേഖലയിലെ മുടിചൂടാമന്നനായി ഈ സ്ഥാപനം മാറും എന്നാല്‍ ഉറപ്പിച്ചു പറയാം. ഉന്നത നിലവാരമുള്ള കോസ്മെറ്റികയറും ലേസര്‍ ചികിത്സാ സമ്പ്രദായങ്ങളും സ്കിന്‍ കെ കെ ആര് സ്പെഷ്യാലിറ്റി സെന്റര്‍ സേവനം വിപുലമാക്കും
ആധുനിക ലേസര്ചികിത്സാ സമ്പ്രദായമായ ലേസര്‍ ഡയോഡ് ടെക്നോളജിയുടെ സഹായത്താല്‍ ഏറ്റവും മികച്ച ചികിത്സാഫലങ്ങള്‍ ലഭിക്കുന്നു എന്ന് മാത്രമല്ല ചികിത്സാ ദൈര്‍ഘ്യം കുറയ്ക്കാനും രോഗിയുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാനും ഇതിലൂടെ സാധിക്കുന്നു. ഇതിനു മുഖത്ത് ഉള്‍പ്പെടെയുള്ള ചുളിവ് വീണ ചര്‍മ്മം നീക്കം ചെയ്യാനും പുതിയ ചര്‍മ്മ പുതിയ ചര്‍മ്മ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും ഈ ചികിത്സാരീതി കൊണ്ട് കഴിയും.
ഗര്‍ഭാനന്തര ചര്‍മ്മ വൈകല്യങ്ങളും പാടുകളും നീക്കം ചെയ്യാനും ആ ഭാഗങ്ങളില്‍ പുതിയ ചര്മ്മവളര്ച്ച ഉണ്ടാക്കാനും ഈ ചികിത്സാ സമ്പ്രദായത്തിന് കഴിയുന്നു എന്നത് മറ്റൊരു മേല്മയാണ്. തലസ്ഥാന നഗരിയില്‍ 20 വര്‍ഷം മുമ്പ് ആദ്യത്തെ ലൈസര്‍ ബേസ്ഡ് ട്രീറ്റ്മെന്റ് ആരംഭിച്ച തങ്ങളെ സംബന്ധിച്ചിടത്തോളം ചരിഷ്മ ഈ ചികിത്സ മേഖലയിലെ ഒരു പുതിയ യാത്രയുടെ തുടക്കം ആണെന്ന് ഡോക്ടര്‍ രാജേഷ് നായര്‍ പറയുന്നു.
ചികിത്സകരും രോഗിയും ചികിത്സാ വൈവിധ്യത്തിന്റെ ചിറകിലേറി നടത്തുന്ന ഈ പ്രയാണത്തില്‍ വൈദ്യശാസ്ത്രത്തിന്റെ മൂല്യങ്ങളെ തങ്ങള്‍ കൈവിടാന്‍ തയ്യാറാകില്ലെന്നും ഈ ഡോക്ടര്‍ ഉറപ്പു നല്കുന്നു. സ്വാഭാവികവും സുരക്ഷിതവുമായ ഈ സൗന്ദര്യ വര്‍ദ്ധക ചികിത്സാ സമ്പ്രദായത്തിന് യുഎസ്ഫെഡ അപ്പ്രൂവല്‍ ലഭിച്ചിരിക്കുന്നത് തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ മികച്ച ഫലം ലഭിക്കുന്നതുകൊണ്ട് തന്നെയാണ് എന്നുറപ്പിക്കാം.
നിമിഷ നേരം കൊണ്ട് കോസ്മെറ്റിക് ചികിത്സകളിലൂടെ ഫലം ലഭിക്കും എന്ന രീതിയില്‍ വന്‍തോതില്‍ മാര്‍ക്കറ്റിംഗ് നടക്കുന്ന ഈ കാലത്ത് നമ്മുടെ ഉത്തരവാദിത്വം എന്ന് നാം കരുതുന്നത് സൗന്ദര്യവര്ദ്ധനയുടെ കാര്യത്തിലും അതിന്റെ പരിഹാരത്തിലുംതങ്ങളെ തേടിയെത്തുന്ന രോഗികളെ ശരിയായ കാഴ്ചപ്പാട് നല്കി ബോധവാന്മാരാക്കുക എന്നതാണെന്നും ഡോക്ടര്‍ രാജേഷ് പറയുന്നു.




