അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പുതിന. എന്നാൽ നിരവധി ഔഷധ ഗുണങ്ങളുള്ള പുതിന വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും കേടുവരുന്നു. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ എത്ര ദിവസം വരെയും ഇത് കേടുവരാതിരിക്കും. പുതിന സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
1. ഫ്രഷായി സൂക്ഷിക്കാം
പുതിനയുടെ തണ്ട് മുറിച്ച് കളഞ്ഞതിന് ശേഷം വെള്ളത്തിൽ നന്നായി കഴുകിയെടുക്കണം. അതുകഴിഞ്ഞ് വെള്ളം നന്നായി കുടഞ്ഞ് കളയാം. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം ഇലകൾ മുകളിൽ വരുന്ന രീതിയിൽ മുക്കിവയ്ക്കാം. അതുകഴിഞ്ഞ് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് അയഞ്ഞ രീതിയിൽ ഇലകൾ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി.
2. വായുകടക്കാത്ത രീതിയിൽ സൂക്ഷിക്കാം
പുതിന കഴുകിയതിന് ശേഷം നന്നായി ഉണക്കണം. അതുകഴിഞ്ഞ് ഈർപ്പമുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് വയ്ക്കാം. ഇത് വായുകടക്കാത്ത രീതിയിൽ സിപ് ലോക്ക് ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. ഇങ്ങനെ ചെയ്യുന്നത് ദിവസങ്ങളോളം പുതിന കേടുവരാതിരിക്കാൻ സഹായിക്കുന്നു.
3. ഫ്രീസ് ചെയ്യാം
പുതിന ദീർഘകാലം കേടുവരാതിരിക്കാൻ ഫ്രീസ് ചെയ്താൽ മതി. ഇത് പുതിനയുടെ രുചിയും ഘടനയും അതുപോലെ നിലനിർത്താൻ സഹായിക്കുന്നു. ഇത് ചെറുതായി മുറിച്ച് വെള്ളത്തിലിട്ട് ഫ്രീസ് ചെയ്യുന്നതാണ് ഉചിതം. ഫ്രീസ് ആയിക്കഴിഞ്ഞാൽ ഫ്രീസർ ബാഗിലേക്ക് മാറ്റാവുന്നതാണ്. എത്ര ദിവസം വരെയും ഇത് കേടുവരാതിരിക്കും.




