- Advertisement -Newspaper WordPress Theme
HEALTHവിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ശരീരത്തിന് വേണം. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. നെല്ലിക്ക

വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. അതിനാല്‍ ഇവ കഴിക്കുന്നത് ഗുണം ചെയ്യും.

2. ഓറഞ്ച്

വിറ്റാമിന്‍ സിയുടെ കലവറയായ ഒരു സിട്രസ് ഫ്രൂട്ടാണ് ഓറഞ്ച്. ഓറഞ്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. സ്ട്രോബെറി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

4. പേരയ്ക്ക

വിറ്റാമിന്‍ സി ലഭിക്കാന്‍ പേരയ്ക്കയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

5. കിവി

കിവിയും വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ സഹായിക്കും.

6. ചീര

വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ സി ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

7. ചുവപ്പ് കാപ്‌സിക്കം

ചുവപ്പ് കാപ്‌സിക്കം അഥവാ ബെല്‍ പെപ്പറിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും കാത്സ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme