- Advertisement -Newspaper WordPress Theme
HEALTHവീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും മനസിന് സന്തോഷവും സമാധാനവും നൽകുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് മീനുകളെ വളർത്തുന്നതും. പലനിറത്തിലും ആകൃതിയിലും വളർത്ത് മീനുകളെ ലഭിക്കും. ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മീനുകൾ ദീർഘകാലം വളരുന്നു. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം.

ടാങ്ക്

വിശാലമായി നീന്താൻ മീനുകൾക്ക് സ്ഥലം ആവശ്യമാണ്. ചെറിയ ടാങ്ക് ആകുമ്പോൾ അവയ്ക്ക് മതിയായ സ്ഥലം ഉണ്ടാവില്ല. ഇത് മീനുകളെ സമ്മർദ്ദത്തിലാക്കുന്നു. ഓരോ മീനിന്റേയും ഇനം മനസിലാക്കിയാവണം ടാങ്ക് തെരഞ്ഞെടുക്കേണ്ടത്. ശരിയായ രീതിയിൽ ഓക്സിജൻ ലഭിച്ചാൽ മാത്രമേ മീനുകൾ നന്നായി വളരുകയുള്ളൂ.

വെള്ളം വൃത്തിയാക്കാം

ടാങ്കിൽ വൃത്തിയുണ്ടെങ്കിൽ മാത്രമേ മീനുകൾ ആരോഗ്യത്തോടെ വളരുകയുള്ളൂ. അതിനാൽ തന്നെ ടാങ്കിലെ വെള്ളം ഇടയ്ക്കിടെ മാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ കിടക്കുന്നതും അവയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. അതേസമയം ക്ലോറിൻ കലർന്ന വെള്ളം ഉപയോഗിക്കാൻ പാടില്ല. ശുദ്ധമായ വെള്ളം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

താപനിലയും വെളിച്ചവും

ചൂടും തണുപ്പും മാറിവരുന്ന അന്തരീക്ഷത്തിൽ മീനുകൾക്ക് അതിജീവിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ അവയ്ക്ക് വളരാൻ ആവശ്യമായ രീതിയിൽ താപനില നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. താപനിലയിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ മീനുകൾ ചത്തുപോകാൻ കാരണമാകുന്നു. അതേസമയം ഇരുട്ടുള്ള സ്ഥലങ്ങളിൽ ഫിഷ് ടാങ്ക് വെയ്ക്കരുത്. മീനുകൾക്ക് വെളിച്ചം ആവശ്യമാണ്.

ഭക്ഷണം

ഭക്ഷണം ഇടയ്ക്കിടെ കൊടുക്കാൻ ശ്രദ്ധിക്കണം. ഓരോ ഇനം മീനുകൾക്കും വ്യത്യസ്തമായ ഭക്ഷണ രീതികളാണുള്ളത്. അതിനനുസരിച്ച് അവയ്ക്ക് ഭക്ഷണം നൽകാം. അതേസമയം അമിതമായി ഭക്ഷണം നൽകുന്നത് ഒഴിവാക്കണം. ഇത് വെള്ളം മലിനപ്പെടാനും മീനുകളുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുകയും ചെയ്യുന്നു.

ചെടികൾ വളർത്താം

ടാങ്കിനുള്ളിൽ ചെടികൾ വളർത്തുന്നത് മീനുകൾക്ക് കൂടുതൽ സന്തോഷം നൽകുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ചെടികൾ മാലിന്യങ്ങളെ നീക്കം ചെയ്യുകയും ഓക്സിജനെ പുറത്തുവിടുകയും ചെയ്യും. ഇത് മീനുകൾ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme