- Advertisement -Newspaper WordPress Theme
FITNESSഓർമ കുറവുണ്ടോ ? ഓർമ്മ ശക്തി കൂട്ടാൻ സഹായിക്കുന്ന 20 സെക്കന്റ് വ്യായാമം ഇതാ

ഓർമ കുറവുണ്ടോ ? ഓർമ്മ ശക്തി കൂട്ടാൻ സഹായിക്കുന്ന 20 സെക്കന്റ് വ്യായാമം ഇതാ

പ്രായം കൂടുമ്പോൾ ഓർമശക്തി കുറയുന്നത് സാധാരണമാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നത്, 70 വയസാകുമ്പോൾ 67% ആളുകൾക്ക് ഓർമക്കുറവ് ഉണ്ടാകാറുണ്ടെന്നാണ്. എന്നാൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലെ പുതിയ പഠനം കാണിക്കുന്നത്, ഓർമയും ചിന്തയും 45 വയസ്സിന് മുമ്പുതന്നെ ക്ഷയിക്കാൻ തുടങ്ങുമെന്നാണ്. അതിനാൽ തലച്ചോറിനെ സംരക്ഷിക്കാൻ മാർഗങ്ങൾ അനിവാര്യമാണ്.

ഗൈനക്കോളജിസ്റ്റ് ഡോ. ലാബിബ് ഗുൽമിയ ഇതിന് ഒരു ലളിതമായ പരിഹാരമാണ് നിർദേശിക്കുന്നത്. ദിവസവും 20 സെക്കന്റ് ഒറ്റക്കാലിൽ നിൽക്കുക എന്നതാണ് ആ വ്യായാമം.

ഒറ്റക്കാലിൽ നിൽക്കുന്നത് എന്തുകൊണ്ട് നല്ലത്?
ഈ ലളിതമായ ബാലൻസ് വ്യായാമം തലച്ചോറിനെ ശക്തമാക്കും. ശ്രദ്ധയും ഓർമശക്തിയും വർധിക്കും. പഠനങ്ങൾ പറയുന്നത്, ബാലൻസ് ചെയ്യുന്ന വ്യായാമങ്ങൾ തലച്ചോറിൽ പുതിയ ന്യൂറൽ പാത്ത്‌വേകൾ ഉണ്ടാക്കുമെന്ന്. ഇത് ഓർമക്ഷയം കുറയ്ക്കാനും പ്രായാധിക്യത്തെ തടയാനും സഹായിക്കും.

ഈ വ്യായാമം ചെയ്യാൻ എളുപ്പമാണ്. സമയം അധികം വേണ്ട. പക്ഷേ, ഒരു ആരോഗ്യമുള്ള ആളിന് 20 സെക്കന്റ് പോലും ഒറ്റക്കാലിൽ നിൽക്കാനാകുന്നില്ലെങ്കിൽ, തലച്ചോറിലെ ചെറിയ രക്തക്കുഴലുകളിൽ പ്രശ്നമുണ്ടാകാം എന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme