- Advertisement -Newspaper WordPress Theme
HEALTHസ്ക്രീൻ ടൈം നിയന്ത്രിക്കണം ; അല്ലെങ്കിൽ കാഴ്ച്ച മങ്ങും

സ്ക്രീൻ ടൈം നിയന്ത്രിക്കണം ; അല്ലെങ്കിൽ കാഴ്ച്ച മങ്ങും

നിങ്ങൾക്ക് കാഴ്ച മങ്ങുന്നുണ്ടോ? വരണ്ട കണ്ണുകൾ, ഇടയ്ക്കിടയിലെ തലവേദന, കാഴ്ച മങ്ങിയ അനുഭവങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ടോ. സ്ഥിര കാഴ്ചയായി ഇപ്പോൾ ഡോക്ടർമാരുടെ മുന്നിൽ കാണപ്പെടുന്ന ഒന്നാണിത്. ഉയർന്ന സ്ക്രീൻ ടൈം, വീട്ടിലെ ചൂട്, വർധിച്ച മലിനീകരണം എന്നിവ നേത്രാരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. തുടർച്ചയായുള്ള സ്ക്രീൻ ടൈം കണ്ണിനും ചുറ്റുമുള്ള പേശികളെയും ബാധിക്കുന്നു.

കണ്ണ് ചിമ്മൽ കുറയുന്നത് പ്രധാന കാരണം

സ്ക്രീൻ ടൈം മൂലമുണ്ടാകുന്ന ക്ഷീണത്തിന്റെ പ്രധാനകാരണം കണ്ണ് ചിമ്മുന്നത് കുറയുന്നതാണ്. ഇത് കണ്ണ് വരണ്ടതാക്കുകയും, കണ്ണെരിച്ചിൽ, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെ കണ്ണിന് വിശ്രമം നൽകുന്നത് നേത്രാരോഗ്യത്തിന് നല്ലതാണ്.

സ്ക്രീൻ ടൈം നിയന്ത്രിക്കാൻ ചില വഴികൾ

20-20-20 റൂൾ: ഓരോ 20 മിനിറ്റിലും സ്ക്രീനിൽ നോക്കുന്നത് നിർത്തി, 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുക.

നീല വെളിച്ചം തടയുന്ന ഗ്ലാസുകൾ ഉപയോഗിക്കുക.

ഉറക്കത്തിന് മുൻപ് സ്ക്രീൻ സമയം കുറയ്ക്കുക. പകരം വായിക്കുക, വിശ്രമിക്കുക.

ഡ്രൈ ഐസ്

ദീർഘനേരം സ്‌ക്രീൻ ഉപയോഗിക്കുമ്പോൾ കണ്ണിലെ ജലാംശം നഷ്ടപ്പെടുന്നു. അപ്പോഴാണ് കണ്ണിന് വരള്‍ച്ച ഉണ്ടാകുന്നത്. ഇത് പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും, ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും, ഐ ലൂബ്രിക്കൻ്റുകൾ ഉപയോഗിക്കുന്നതും കണ്ണിന്റെ അസ്വസ്ഥത കുറയ്ക്കാൻ സാഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme