- Advertisement -Newspaper WordPress Theme
HEALTHമുഖം ചുളിച്ച് വിരാട് കൊ‌‌‌‌‌ഹ്‌‌‌ലി; ആ കറുത്ത പാനീയം കുടിച്ചതിന് പിന്നിലെ രഹസ്യം

മുഖം ചുളിച്ച് വിരാട് കൊ‌‌‌‌‌ഹ്‌‌‌ലി; ആ കറുത്ത പാനീയം കുടിച്ചതിന് പിന്നിലെ രഹസ്യം

ഇൻഡോർ: മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യക്ക് ഏകദിന പരമ്പര 1-2ന് നഷ്ടമായിരുന്നു. ഇതോടെ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് പരമ്പര തോൽക്കുന്ന ആദ്യ ഇന്ത്യൻ നായകനെന്ന മോശം റെക്കാർഡും ശുഭ്മൻ ഗില്ലിന്റെ പേരിലായി. എന്നാൽ പരമ്പര നഷ്ടപ്പെട്ടിട്ടും വിരാട് ‌കൊ‌‌‌‌‌ഹ്‌‌‌ലിയുടെ അസാമാന്യ ഫോമാണ് ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായത്.

മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും 108 പന്തിൽ 124 റൺസുമായി കൊ‌‌‌‌‌ഹ്‌‌‌ലി ഒറ്റയാൾ പോരാട്ടമാണ് നടത്തിയത്. ഈയൊരു ഒറ്റ ഇന്നിംഗിസിലൂടെ നിരവധി റെക്കാഡുകളാണ് താരം തകർത്തത്. ടെസ്റ്റ്,​ ട്വന്റി-20 ഫോർമാറ്റുകളിൽ നിന്നും വിരമിച്ച കൊ‌‌‌‌‌ഹ്‌‌‌ലി നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളി തുടരുന്നത്. 2027ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ അദ്ദേഹത്തിന് ടീമിൽ തുടരണമെന്ന് ആഗ്രഹമുണ്ടെന്നാണ് പറയുന്നത്.

ടിമിൽ നിലവിലുള്ള യുവതാരങ്ങളെക്കാൾ മികച്ച കായിക ക്ഷമതയാണ് 37കാരനായ കൊ‌‌‌‌‌ഹ്‌‌‌ലിക്കുള്ളത്. വീഗൻ ഡയറ്റാണ് അദ്ദേഹം വർഷങ്ങളായി തുടർന്നു പോരുന്നത്. ഇപ്പോഴിതാ മത്സത്തിനിടെ താരം മൈതാനത്ത് വച്ച് കുടിച്ച പാനീയമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. താരം കുടിച്ച പാനീയവും അതിനുശേഷം അദ്ദേഹത്തിന്റെ മുഖത്ത് വന്ന ഭാവമാറ്റവുമാണ് ആരാധകരിൽ കൗതുകമുണ്ടാക്കിയത്.

ബാറ്റിംഗിനിടെ ലഭിച്ച ഇടവേളയിലായിരുന്നു കൊ‌‌‌‌‌ഹ്‌‌‌ലി തവിട്ടുനിറത്തിലുള്ള ഒരു പാനീയം കുടിച്ചത്. ഇത് കുടിച്ച ഉടനെ കയ്പുള്ള എന്തോ കഴിച്ച പോലെ അദ്ദേഹം മുഖം ചുളിക്കുന്നത് കാണാം. ഇതിനു പിന്നാലെ ഉടൻ തന്നെ അദ്ദേഹമൊരു പഴം കഴിച്ചാണ് ആ കയ്പിനെ മാറ്റുന്നത്.വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്റുകളുമായി ആരാധകർ രംഗത്തെത്തി. താരം കുടിച്ചത് ‘റം’ ആണെന്നും കളിക്കിടയിൽ ‘മദ്യപിക്കുകയാണെന്നും’ ചിലർ തമാശരൂപേണ കുറിച്ചു. എന്നാൽ ഇതിന്റെ ശാസ്ത്രീയ വശം ചൂണ്ടിക്കാട്ടി അച്ചാർ ജ്യൂസാണ് താരം കുടിച്ചതെന്ന് മറ്റു ചിലർ പറഞ്ഞു. കായിക താരങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഒന്നാണ് അച്ചാർ ജ്യൂസ്. മത്സരങ്ങൾക്കിടെ പേശിവലിവും തളർച്ചയും ഒഴിവാക്കാൻ ഇത് സഹായിക്കും.

കടുത്ത പുളിയും ചവർപ്പും ഉള്ളതിനാൽ ഇത് കഴിച്ചാൽ ആരായാലും മുഖം ചുളിക്കും. കായിക താരങ്ങൾക്ക് പെട്ടെന്ന് ഊർജ്ജം വീണ്ടെടുക്കാൻ ഇത്തരം ഇലക്ട്രോലൈറ്റ് ഷോട്ട് പാനീയങ്ങൾ സഹായിക്കാറുണ്ട്. ക്രിക്കറ്റ് കൂടാതെ ഫുട്ബോൾ, ടെന്നീസ് താരങ്ങളും മത്സരത്തിനിടെ ഇത്തരം പാനീയങ്ങൾ ഉപയോഗിക്കാറുണ്ട്.

കഠിനമായ വെയിലിലും സമ്മർദത്തിലും ശരീരത്തിലെ ലവണാംശം നിലനിർത്താൻ ഡയറ്റീഷ്യൻമാർ ഇത്തരം പാനീയങ്ങൾ നിർദ്ദേശിക്കാറുണ്ട്. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും കൊ‌‌‌‌‌ഹ്‌‌‌ലിയുടെ സെഞ്ച്വറി നേട്ടവും മിസ്റ്ററി ഡ്രിങ്കും ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ചയായി തുടരുകയാണ്. ഇന്ത്യയിൽ ന്യൂസിലൻഡ് നേടുന്ന ആദ്യ ഏകദിന പരമ്പര എന്ന ചരിത്രനേട്ടവും കിവീസ് ഈ മത്സരത്തോടെ സ്വന്തമാക്കി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme