- Advertisement -Newspaper WordPress Theme
FITNESSശുഭ വാർത്ത, അമേരിക്കയിലെ കാൻസര്‍ അതിജീവന നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍

ശുഭ വാർത്ത, അമേരിക്കയിലെ കാൻസര്‍ അതിജീവന നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍

അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ കാൻസർ അതിജീവന നിരക്ക് റെക്കോർഡില്‍. കാൻസർ ചികിത്സാരംഗത്തെ ഗവേഷണങ്ങളും രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള നൂതന മാർഗങ്ങളുമാണ് ഈ പുരോഗതിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അമേരിക്കയിലെ അഞ്ച് വർഷത്തെ കാൻസർ അതിജീവന നിരക്ക് ഇപ്പോള്‍ 70 ശതമാനമാണ്. 1970കളുടെ പകുതിയില്‍ 50 ശതമാനം മാത്രമായിരുന്നു. ലിവർ കാൻസർ അതിജീവന നിരക്ക് 1990കളിലെ 7 ശതമാനത്തില്‍ നിന്നും 2023ല്‍ 22 ശതമാനമായി വർധിച്ചു. ലംഗ് കാൻസർ അതിജീവന നിരക്ക് 15 ശതമാനത്തില്‍ നിന്നും 28 ശതമാനമായും , മൈലോമ അതിജീവന നിരക്ക് 32 ശതമാനത്തില്‍ നിന്നും 62 ശതമാനമായും ഉയർന്നു. ദൂരെയുള്ള അവയവങ്ങളിലേക്ക് പടർന്ന കാൻസറുകളുടെ അതിജീവന നിരക്ക് 1990കളിലെ 17 ശതമാനത്തില്‍ നിന്നും 35 ശതമാനമായി വർധിച്ചിട്ടുണ്ട്.

1991ലെ ഏറ്റവും ഉയർന്ന നിരക്കില്‍ നിന്നും കാൻസർ മരണനിരക്ക് ഇതുവരെ 34ശതമാനമായി കുറഞ്ഞു. പുരുഷന്മാരിലെ ലംഗ് കാൻസർ മരണനിരക്ക് 1990ന് ശേഷം 62 ശതമാനമായി കുറഞ്ഞു. സ്ത്രീകളിലെ ബ്രെസ്റ്റ് കാൻസർ മരണനിരക്ക് 1989നും 2023നും ഇടയില്‍ 44 ശതമാനമായി കുറഞ്ഞു. മരണനിരക്ക് കുറയുന്നുണ്ടെങ്കിലും പുതിയ കാൻസർ കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2026ല്‍ ഏകദേശം 21 ലക്ഷം പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് കണക്കാക്കുന്നു.

പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാൻസറും സ്ത്രീകളില്‍ ബ്രെസ്റ്റ് കാൻൻസറുമാണ് ഏറ്റവും കൂടുതല്‍ സ്ഥിരീകരിക്കപ്പെടുന്നത്. പാൻക്രിയാറ്റിക് കാൻസർ, ഓറല്‍ കാവിറ്റി കാൻസർ എന്നിവ രണ്ട് ലിംഗവിഭാഗങ്ങളിലും വർധിച്ചുവരുന്നതായി കാണപ്പെടുന്നു.
നേരത്തെയുള്ള രോഗനിർണയം , ഇമ്മ്യൂണോതെറാപ്പി , ടാർഗെറ്റഡ് തെറാപ്പി (Targeted therapy), , ആധുനിക സർജറി രീതികള്‍ (Robotics) എന്നിവ അതിജീവന നിരക്ക് വർധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. കാൻസർ ഒരു മരണശിക്ഷ എന്നതിലുപരി ചികിത്സിച്ചു മാറ്റാവുന്ന ഒരു വിട്ടുമാറാത്ത രോഗമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme