- Advertisement -Newspaper WordPress Theme
HEALTHഎ സി നിങ്ങളുടെ ചർമ്മത്തിന്റെ ആരോ​ഗ്യം നശിപ്പിക്കും ? പ്രതിരോധിക്കാൻ ഇതാ ചില പൊടികൈകൾ

എ സി നിങ്ങളുടെ ചർമ്മത്തിന്റെ ആരോ​ഗ്യം നശിപ്പിക്കും ? പ്രതിരോധിക്കാൻ ഇതാ ചില പൊടികൈകൾ

ദിവസവും എസി മുറിയിൽ ജോലി ചെയ്യുന്നവർ ചർമ്മത്തിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വായുവിലെ ഈർപ്പം പൂർണ്ണമായും വലിച്ചെടുക്കുന്ന എസി, ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തി അതിനെ വരണ്ടതാക്കി മാറ്റുന്നു. ഇത് ചർമ്മം വിണ്ടുകീറുന്നതിനും, അകാലത്തിൽ ചുളിവുകൾ വീഴുന്നതിനും, ചൊറിച്ചിലിനും കാരണമാകുന്നു. കൃത്യമായി വൃത്തിയാക്കാത്ത എസി ഫിൽട്ടറുകൾ ചർമ്മത്തിൽ അലർജിയുണ്ടാക്കാനും സാധ്യതയുണ്ട്.

ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ പ്രധാനമായും വേണ്ടത് ‘ഹൈഡ്രേഷൻ’ ആണ്. ദാഹം തോന്നിയില്ലെങ്കിലും എസി മുറിയിൽ ഇരിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കണം. കൂടാതെ, ചർമ്മത്തിൽ ഒരു കവചം പോലെ പ്രവർത്തിക്കാൻ ഗുണമേന്മയുള്ള മോയിസ്ചറൈസറുകളും ലിപ് ബാമുകളും ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. മുഖം വല്ലാതെ വരളുന്നതായി തോന്നുമ്പോൾ ഫേസ് മിസ്റ്റുകളോ റോസ് വാട്ടറോ സ്പ്രേ ചെയ്യുന്നത് ചർമ്മത്തിന് ഉന്മേഷം നൽകും.

ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തുന്നത് ഗുണകരമാണ്. ചായ, കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കി വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴവർഗ്ഗങ്ങൾ ശീലമാക്കുക. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ചൂടുവെള്ളത്തിൽ മുഖം കഴുകുന്ന ശീലം ഒഴിവാക്കി സാധാരണ വെള്ളം ഉപയോഗിക്കണം. ഓഫീസിലെ മേശയ്ക്കരികിൽ ഒരു ഹ്യുമിഡിഫയർ (Humidifier) സ്ഥാപിക്കുന്നത് വായുവിലെ ഈർപ്പം നിലനിർത്താനും ചർമ്മം വരളുന്നത് തടയാനും സഹായിക്കുന്ന ഒരു മികച്ച മാർഗ്ഗമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme