ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ ഫിറ്റ്നസിന് പിന്നിൽ അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഭക്ഷണക്രമമാണ്. എന്നാൽ വർഷങ്ങളായുള്ള ഈ കർശന ഡയറ്റ് അദ്ദേഹത്തിന്റെ ശരീരത്തിൽ ചില ദീർഘകാല മാറ്റങ്ങൾ ഉണ്ടാക്കിയതായി ട്രെയിനർ വിനോദ് ചന്ന പറയുന്നു.
വർഷങ്ങളായി ചില പച്ചക്കറികൾ ഒഴിവാക്കിയതിനാൽ, ഇപ്പോൾ ജോൺക്ക് വെണ്ടയ്ക്ക, വഴുതനങ്ങ പോലുള്ള പച്ചക്കറികൾ ദഹിപ്പിക്കാൻ കഴിയുന്നില്ല. ദഹനവ്യവസ്ഥ പ്രതികൂലമായി പ്രതികരുകയും വയറിന് അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്യുന്നു. ട്രെയിനർ വിനോദ് ചന്നയുടെ അഭിപ്രായത്തിൽ, ദീർഘകാലം ഒരു പ്രത്യേക ഭക്ഷണരീതി പിന്തുടരുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെടുകയും, പിന്നീട് ഒഴിവാക്കിയ ഭക്ഷണങ്ങൾ പെട്ടന്ന് കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
ജോൺ എബ്രഹാം ഏറെ കാലമായി പഞ്ചസാരയും ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ ഫലം, ഇപ്പോൾ അദ്ദേഹത്തിന്റെ ശരീരം മധുരത്തോട് വളരെ സെൻസിറ്റീവാണ്. ചെറിയ തോതിലും പഞ്ചസാര ഉപയോഗിച്ചാൽ അത് വലിയ അസ്വസ്ഥതകൾക്ക് കാരണമാകുന്നു.
സിനിമ സെറ്റുകളിലോ പൊതു പരിപാടികളിലോ പോലും ജോൺ തന്റെ ഡയറ്റിൽ നിന്ന് വ്യതിചലിക്കാറില്ല. ഒരു ഷൂട്ടിങ്ങിനിടെ പലവിധ വിഭവങ്ങൾ ടേബിളിൽ ഉണ്ടായിരുന്നുവെങ്കിലും, തന്റെ ഭക്ഷണക്രമത്തിൽ ഇല്ലാത്ത ഒന്നും അദ്ദേഹത്തിന് സ്പർശിക്കാൻ പോലും ആവശ്യമില്ലെന്ന് ട്രെയിനർ ചന്ന ഓർമ്മിക്കുന്നു. ഈ ശക്തമായ അച്ചടകം ജോണിന്റെ ഡയറ്ററി ഫ്ലെക്സിബിലിറ്റിയെയും ബാധിച്ചിട്ടുണ്ട്.




