ഓഫീസില്‍ ഇരുന്നു ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും ഉണ്ടാകാറുള്ള പ്രശ്നമാണ് കാലില്‍ നീര് വരുകയെന്നത്. കാലുകള്‍ തൂക്കിയിട്ടിരിക്കുന്നതു കൊണ്ടു മാത്രമാണോ ഈ പ്രശ്നമെന്ന സംശയം സാധാരണവുമാണ്. ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും രണ്ടുകാലുകളിലും നീര് വരുന്നില്ലെന്നത് ഉറപ്പാക്കേണ്ടതാണ്. സാധാരണഗതിയില്‍ ഒരു കാലില്‍ മാത്രം നീര് കാണപ്പെടുന്നത് ഇത്തരത്തില്‍ ദീര്‍ഘനേരം കാല് തൂക്കിയിട്ട് ഇരിക്കുന്നതിന്റെ പ്രശ്നങ്ങള്‍ കാരണമാണ്.
പ്രായമായവരില്‍ കാലുകളില്‍ നീര് വരുന്നത് സാധാരണമാണെങ്കിലും ചെറുപ്പക്കാരില്‍ ഇത്തരത്തില്‍ കാണപ്പെടുന്നെങ്കില്‍ ശ്രദ്ധിക്കണം. മറ്റുരോഗങ്ങളിലേക്കുള്ള ആദ്യലക്ഷണങ്ങളായും ഇരുകാലുകളിലും നീര് വരുന്നതിനെ കണക്കാക്കാം.’
തൈറോയിഡിന്റെ പ്രശ്നമുള്ളവരിലും രക്തസമ്മര്‍ദ്ദം, വെരിക്കോസ് വെയിന്‍ തുടങ്ങിയവ ഉള്ളവരിലും കാലില്‍ നീര് കാണപ്പെടാറുണ്ട്. കരള്‍ രോഗങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, വൃക്കയുടെ പ്രവര്‍ത്തനത്തിലെ തകരാറ് എന്നിവയും കാലില്‍ നീരു കെട്ടുന്നതിനിടയാക്കും. ശരീരത്തില്‍ ധാരാളമായി അടിഞ്ഞുകൂടുന്ന ഫൂയിഡുകള് കാലിലേക്കെത്തുന്നതാണ് നീര് വയ്ക്കുന്നതിന് കാരണം. ഇതിനൊപ്പം അമിതദാഹം, തളര്‍ച്ച, ശ്വാസംമുട്ടല്‍ എന്നിവയെല്ലാം ഉണ്ടെങ്കില്‍ ചികിത്സ വൈകിപ്പിക്കരുത്. കിഡ്നി സംബന്ധമായ പ്രശ്നങ്ങളുടെ തുടക്കമാണോയെന്നും പരിശോധിച്ച് ഉറപ്പുവരുത്തണം.
രണ്ടുകാലിലും നീര് വരുന്നുണ്ടെങ്കില്‍ ഉറപ്പായും ഡോക്ടറെ കണ്ട് ചികിത്സതേടേണ്ടതാണ്.