ഇന്ത്യയില്‍ സെക്സിനെ കുറിച്ച് തുറന്ന കാഴ്ച്ചപ്പാടില്ലാത്തതും ദാമ്പത്യ ജീവിതത്തില്‍ മാത്രമേ സെക്സ് പാടുള്ളൂ എന്നതും തനിക്ക് അതിശയം തോന്നിക്കുന്ന കാര്യമെന്ന് നടി വിദ്യാബാലന്.
ഏറെ നാളുകള്‍ക്ക് മുന്‍പ് നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിയിരിക്കുന്നത്. സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണെന്നാണ് വിദ്യാ ബാലന് അന്ന് പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലാരും ഇതിനെക്കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കാത്തത് അത്ഭുതപ്പെടുത്തിയെന്നും നടി പറയുന്നു. കൂടാതെ എല്ലാവരും ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ നിന്ന് മാത്രമേ സെക്സില്‍ ഇടപെടാവുള്ളൂ എന്നും അത് ജന്മം നല്കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്കാരികത അനുശാസിക്കുന്നത്.
ഇത് നമ്മുടെ സെക്സിന്റെ ഉത്തേജനത്തിനെ, ഇണചേരുമ്പോള് ഉള്ള പരമാനന്ദത്തെ തടയുകയാണ് ചെയ്യുന്നതെന്നും വിദ്യ വ്യക്തമാക്കി. എന്നാല്‍ സെക്സിന്റെ വികാരം നമ്മളില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി,അത് അനുഭവിക്കുമ്ബോള്‍ ഉള്ള അത്യാനന്ദം, അതിനോടനുബന്ധിച്ചുള്ള നിര്‍വൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്കുകയാണ് ചെയ്യുന്നതെന്നും നടി പറയുന്നു.
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലന്.നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നടി മാറി.സില്‍ക്ക് സ്മിതയുടെ ജീവിതം പറഞ്ഞ് ദ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും നടിയെ തേടിയെത്തി.പിന്നീട് നിരവധി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണ് വിദ്യയെ തേടിയെത്തിയത്.
in BEAUTY, Fashion, SOCIAL MEDIA