ഉള്ളി എന്നു കേട്ടാലേ കണ്ണില്‍ നിന്നും വെള്ളംവരുന്നവരാണ് നമ്മള്. സവാള ഒരു തവണയെങ്കിലും അരിഞ്ഞിട്ടുള്ളവര്ക്ക് കാര്യം പിടികിട്ടും. പക്ഷേ, ഇപ്പോള്‍ അടുക്കളയിലെത്തുന്ന ഉള്ളിക്ക് കരയിപ്പിക്കാന്‍ അത്ര ഇഷ്ടമല്ലത്രേ. 100 രൂപയ്ക്ക് അഞ്ചരക്കിലോ ഉള്ളിയെന്നു കേട്ട് വീട്ടിലെത്തിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. അരിയുമ്പോള്‍ കരയിപ്പിക്കാന്‍ അത്തരം ഉള്ളി തയ്യാറാകാകാതെ വന്നതോടെ സംശയമായി.
എന്നാല്‍ ഇത്തരത്തിലൊരു പരാതി ഔദ്യോഗികമായി ലഭിച്ചിട്ടില്ലാത്തതിനാല്‍ ഭക്ഷ്യസുരക്ഷാവകുപ്പ് കാര്യമായി എടുത്തിട്ടില്ല. കരയിപ്പിക്കാത്ത ഉള്ളിയില്‍ കണ്ണില്‍ നീറ്റല്‍ നിറയ്ക്കാനുള്ള അലിനാസ് എന്ന എന്‍സൈം കുറവായിരിക്കുമെന്നും അതുകാരണമാണ് ഉള്ളി കരയിപ്പിക്കാന്‍ മടിക്കുന്നതെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ മറ്റു പരിശോധനകളിലേക്കൊന്നും സര്‍ക്കാര്‍ കടന്നിട്ടുമില്ല. ഓണക്കാലത്തെ വിലക്കുറവില്‍ നിന്ന് തീവിലയിലേക്കാണ് ഇപ്പോള്‍ ഉള്ളിയുടെ പോക്ക്. അതിനാല്‍ ഉള്ളി കരയിപ്പിച്ചില്ലെങ്കിലും വില കരയിപ്പിക്കുമെന്നുറപ്പാണ്.