മാസ്കിനു പകരം ഫേസ് ഷീല്‍ഡ് വച്ചു പൊതുയിടങ്ങളില്‍ യഥേഷ്ടം ഇടപെടുന്നവരെ നാം ഈ അടുത്തിടെയായി നിരവധി പേരെ കാണുന്നുണ്ട്. സൈക്ലിംഗിന് പോകുന്നവര്‍, കടകളില്‍ സാധനമെടുത്ത് കൊടുക്കുന്നവര്‍, ഹോട്ടല്‍ സപ്ലയര്‍ അങ്ങനെ പലരെയും. ഇങ്ങനെ മാസ്കിന് പകരം ഫേസ് ഷീല്‍ഡ് വയ്ക്കുന്നവരും അവരെ അതിനനുവദിക്കുന്നവരും മനസിലാക്കേണ്ടതിനെ കുറിച്ച് എഴുതുകയാണണ് ഡോ മനോജ് വെള്ളനാട്
- ജിം, പൊതുഭക്ഷണശാലകള്‍ ഒക്കെ കൊവിഡ് പകരാന്‍ ഏറ്റവും സാധ്യതയുള്ള ഇടങ്ങളാണ്. ഒരാള്‍ സാധാരണയേക്കാളധികം സ്രവ കണികകളും രോഗബാധയുണ്ടെങ്കില്‍ അണുക്കളെയും പുറന്തള്ളാന്‍ സാധ്യതയുള്ള ഇടങ്ങളാണ്. ഇവിടെ ഫേസ് ഷീല്‍ഡ് ഉപയോഗിക്കുന്നതിനൊപ്പം മാസ്ക് കൂടി ധരിക്കേണ്ടത് ഉത്തമമാണ്.
- കൊവിഡ് പോലുള്ള രോഗങ്ങള്‍ വളരെ ചെറിയ കണികകള്‍ വഴി പകരുന്നവയാണ്. രോഗമുള്ളയാളുമായി അടുത്ത് സമ്പര്‍ക്കമുണ്ടായാല്‍ ശ്വസിക്കുന്ന വായുവിലൂടെ അതകത്ത് കടക്കും. ഫേസ് ഷീല്‍ഡ് മാത്രം കൊണ്ട് അത് തടയാനാവില്ല.
- നിങ്ങള്‍ തന്നെ ചിന്തിച്ചു നോക്കൂ, അന്തരീക്ഷം നിറയെ പൊടിപടലമാണ്, ഒരു ഫേസ് ഷീല്‍ഡ് മാത്രം വച്ചാല്‍ ആ പൊടി നിങ്ങള്‍ക്ക് ശ്വസിക്കാതിരിക്കാനാവുമോയെന്ന്. ഇല്ലല്ലോ. അതിനേക്കാള്‍ എത്രയോ മടങ്ങ് ചെറിയ സ്രവകണികകളെ പിന്നെങ്ങനെ അത് തടയും?
- ഫേസ് ഷീല്‍ഡിന് കൊവിഡ് പകര്‍ച്ച തടയാന്‍ കാര്യമായ ശേഷിയില്ലാന്ന് സി.ഡി.സി ( സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്) തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ, മാസ്കിന്റെ കൂടെ അതുപയോഗിക്കുന്നത് രോഗീപരിചരണം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുറച്ചു ഗുണപ്രദമാണ്.
5.ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നുവേണ്ട എല്ലാവരും ഫേസ് ഷീല്‍ഡ് ഉപയോഗിച്ചാലും മാസ്ക് കൂടി ഉപയോഗിച്ചില്ലെങ്കില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.