പല്ലുവേദന വന്നാല്‍ സഹിക്കാന്‍ പിടിച്ച് നില്ക്കാന് കഴിയാത്തവര്‍ പലരും പെയിന്‍ കില്ലറുകളിലാണ് അഭയം തേടുന്നത്. ഇത് ശാരീരിക പ്രശ്നങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു. എന്നാല്‍ പല്ല് വേദന ചില വീട്ട് മരുന്നുകളിലൂടെ പരിഹരിക്കാവുന്നതാണ്.
- ഐസ് പാക് വര്‍ഷങ്ങളായി ഉപയോഗിക്കുന്നതും വളരെ ഫലപ്രദവുമായ ഒന്നാണിത്. വേദനയുള്ള ഭാഗത്ത് ഐസ് പാക് വയ്ക്കുക. ആ ഭാഗം മരവിയ്ക്കുകയും വേദനകുറയുകയും ചെയ്യും. അടുപ്പിച്ച് പത്ത് മിനുട്ടില്‍ കൂടുതല്‍ വയ്ക്കരുത്.
- ദ്രവീകൃത ഭക്ഷണം പല്ല് വേദന ഉണ്ടെങ്കില്‍ ഓറഞ്ച് ജ്യൂസ്, കാരറ്റ് ജ്യൂസ് പോലെയുള്ള ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഇവയ്ക്ക് അമിതമായി തണുപ്പില്ലന്ന് ഉറപ്പാക്കുക,അല്ലെങ്കില്‍ സെന്‍സിറ്റിവിറ്റിക്ക് കാരണമാകും.
- ഉപ്പ് ചൂട് വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് ദിവസം രണ്ട് മൂന്ന് തവണ കവിള് കൊള്ളുക. സാധ്യമാകുമെങ്കില്‍ കഴിയുന്നത്ര സമയം വേദന ഉള്ള ഭാഗത്ത് ഉപ്പ് വെള്ളം കവിള്കൊണ്ടിട്ട് തുപ്പ് കളയുക.
- അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരയില് നിന്നും രക്ഷ നേടുന്നതിന് സഹായിക്കുന്നതിന് പുറമെ വേദനയുള്ള ടീ ട്രീ ഓയില്‍ മുഖക്കുരു, വ്രണം തുടങ്ങി വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കാന് ടീ ട്രീ ഓയില്‍ ഫലപ്രദമാണ്. റൂട്ട് കനാല്‍ മൂലമുള്ള വേദനയ്ക്ക് പരിഹാരം നല്‍കാനും ഇവ നല്ലതാണ്.
- വെള്ളരിക്ക വേദന കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് വെള്ളരിക്ക. ഒരു കഷ്ണം വെള്ളരിക്ക മുറിച്ച് വേദന ഉള്ള ഭാഗത്ത് വയ്ക്കുക. വെള്ളരിക്കയുടെ തണുപ്പ് വേദന കുറയ്ക്കാന്‍ സഹായിക്കും.
- ഒലീവ് ഓയില്‍ ഒലിവ് ഓയിലില്‍ പഞ്ഞി മുക്കി വേദന ഉള്ള പല്ലില്‍ വയ്ക്കുക. വേദന കുറയ്ക്കാന്‍ ഇത് സഹായിക്കും. വേദനയും നീരും കുറയ്ക്കാനുള്ള പ്രതിജ്വലന ശേഷി ഒലിവ് എണ്ണയ്ക്കുണ്ട്.
- ഗ്രാമ്പു എണ്ണ പ്രതിജ്വലന ശേഷിയുള്ള ഗ്രാമ്പു വേദന സംഹാരി കൂടിയാണ്. ബാക്ടീരിയകളെ ചെറുക്കാനുള്ള ശേഷിയും ഇതിനുണ്ട്. വേദന ഉള്ള ഭാഗത്ത് ഒലിവ് എണ്ണ പുരട്ടുക.
- ഉള്ളി/ വെളുത്തുള്ളി നീര് ആന്റിബയോട്ടിക്ക് ആയ വെളുത്തുള്ളിയ്ക്ക് നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ട്. ഉള്ളി ഒരു അണുനാശിനിയാണ്. ഉള്ളിയോ വെളുത്തുള്ളിയോ ചവയക്കുന്നതിലൂടെ റൂട്ട് കനാല്‍ മൂലമുള്ള വേദന കുറയ്ക്കാന്‍ കഴിയും.