കൊച്ചി, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. പഠനത്തില്‍ പങ്കെടുത്ത 24 ശതമാനംപേരും പ്രമേഹരോഗത്തിന്റെ ബോര്‍ഡറിലാണെന്നും തെളിഞ്ഞു. 4,53,854 പേരില്‍ ന്യൂബര്‍ഗ് ഡയഗ്നോസ്റ്റിക്സ് നടത്തിയ പഠനത്തിലാണ് ഇതു തെളിഞ്ഞത്.
ചെറുപ്പക്കാരിലടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയാണ്. 50 വയസ് പ്രായമുള്ളവരില്‍ അമ്പത് ശതമാനവും 68 മുതല്‍ 36 വയസ്സ് വരെ പ്രായമുള്ളവരില്‍ 50% ആണ് പ്രമേഹനിരക്ക്. 24 നും 35 നും ഇടയില്‍ പ്രായമുള്ള ഗ്രൂപ്പിന്റെ എഴുപത് ശതമാനവും പ്രമേഹത്തിന്റെ ബോര്‍ഡര്‍ ലൈനിലാണത്രേ.
ബാംഗ്ലൂരിലെ 3,37,307 പേരില്‍ 81,075 പേരും പ്രമേഹത്തിനരികിലാണ്. ഇവരില്‍ 55,111 പേര് 50 വയസ്സിന് താഴെയുള്ളവരാണ്. ബോര്‍ഡര്‍ലൈന്‍ പ്രമേഹരോഗികളില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ്.
ജീവിതശൈലിയും ഭക്ഷണക്രമവുമാണ് പ്രമേഹരോഗത്തിന്റെ ഒരു മാനദണ്ഡമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അകാല പ്രമേഹം ഏത് പ്രായത്തിലും സംഭവിക്കാം. പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണെന്നു മനസിലാക്കണം. ശരിയായ ഭക്ഷണക്രമം, വ്യായാമം, ഭാരം കുറയ്ക്കല്‍ എന്നിവയിലൂടെ പ്രമേഹത്തെ തടയാന്‍ കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു