ലോകത്തില്‍ ഓരോ വര്‍ഷവും ശരാശരി 73.3 ദശലക്ഷം ഗര്‍ഭച്ഛിദ്രങ്ങള്‍ നടക്കുന്നതായി കണക്കുകള്‍.
2015 നും 2019 നും ഇടയില്‍, ലോകമെമ്പാടും ഓരോ വര്‍ഷവും ശരാശരി 73.3 ദശലക്ഷം ഗര്‍ഭച്ഛിദ്രങ്ങള്‍ നടക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.
ആഗോളതലത്തില്‍ സുരക്ഷിതമല്ലാത്ത ഗര്ഭഅലസിപ്പിക്കലുകളില് പകുതിയും ഏഷ്യയിലാണ്. ഭൂരിഭാഗവും തെക്ക്, മധ്യേഷ്യ എന്നിവിടങ്ങളിലാണ് കൂടുതലായും നടക്കുന്നത്. സുരക്ഷിതമല്ലാത്ത അലസിപ്പിക്കല്‍ മൂലം മരണം സംഭവിക്കാനുള്ള സാധ്യതയേറെയും ആഫ്രിക്കയിലാണെന്നുമാണ് കണക്കുകള്‍. ഓരോ വര്‍ഷവും 4.7% മുതല്‍ 13.2% വരെ മാതൃമരണങ്ങള്‍ക്ക് കാരണം സുരക്ഷിതമല്ലാത്ത ഗര്‍ഭ അലസിപ്പിക്കല്‍ കാരണമാകുന്നുണ്ട്.
2010 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പ്രകാരം ഗര്‍ഭച്ഛിദ്രത്തിന്റെ 45% സുരക്ഷിതമല്ല. ഇത് നടന്നതിലേറെയും വികസ്വര രാജ്യങ്ങളിലാണ്. വികസ്വര രാജ്യങ്ങളില്‍ പ്രതിവര്‍ഷം 7 ദശലക്ഷം സ്ത്രീകളെയാണ് ഗര്‍ഭഛിദ്രത്തിനായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ചികിത്സിക്കാനുള്ള പണച്ചെലവാണ് സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കുന്നത്.
ഇക്കാര്യത്തില്‍ കൃത്യമായ ബോധവത്ക്കരണം നടക്കാത്തതും ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ഗര്ഭമലസിപ്പിക്കലിന് കാരണമാകുന്നുണ്ട്. എല്ലാ ഗര്‍ഭധാരണങ്ങളില്‍ പത്തില്‍ മൂന്നെണ്ണം ഗര്‍ഭച്ഛിദ്രത്തിന് കാരണമാകുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു.