വൈറസ് ബാധിതരുടെ നില തൃപ്തികരം
കേരളത്തിലെത്തിയ 3 വിദേശികളെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലാക്കി. വൈറസ് സ്ഥിരീകരിച്ച 3 മലയാളികളുടെ നില തൃപ്തികരമാണ്.
ഇവരില്‍ ചൈനയില്‍ നിന്നെത്തിയ യുവാവിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് 2 വിദേശികളെ പുറത്തു നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. മൂന്നു പേരുടെയും സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
താമസിക്കാന്‍ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയ ജിഷോയു ഷാഓ (25) യെയാണ് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്കു രോഗലക്ഷണങ്ങളില്ല.
താമസിക്കാന്‍ മുറി അന്വേഷിച്ചു ഹോട്ടലുകള്‍ കയറിയിറങ്ങിയെങ്കിലും ചൈനക്കാരന് ആയതിനാല്‍ മുറി നല്‍കിയില്ല. തുടര്‍ന്നാണു പോലീസിനെ സമീപിച്ചത്.