in , , , , , , , ,

എല്ലാ എണ്ണകളും പാചകത്തിന് ഉപയോഗിക്കാമോ?

Share this story

പാചകത്തിന് ഏറ്റവും നല്ല എണ്ണ ഏതാണ് എന്നതിനെപ്പറ്റി എല്ലാവര്‍ക്കും ഇന്നും ശരിയായ അറിവില്ല. വിപണിയില്‍ ധാരാളം എണ്ണകള്‍ ലഭ്യമാണ്. അവയില്‍ ഏതൊക്കെ ആരോഗ്യത്തിന് നന്നാണ്, ദോഷകരമാണ് എന്ന് അറിഞ്ഞിരിക്കുന്നത് ആരോഗ്യത്തിന് മുതല്‍ക്കൂട്ടാവും. എണ്ണകള്‍ ദ്രവ രൂപത്തിലുള്ള കൊഴുപ്പാണ്. അവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് എണ്ണ നല്ലതാണോ, അപകടകരമാണോ എന്ന് നിശ്ചയിക്കുന്നത്. പാചകത്തിന് ഉപയോഗിക്കാവുന്ന എണ്ണകള്‍ ഇവയൊക്കെ ആണ്.

  1. തവിടെണ്ണ,
  2. കടുകെണ്ണ,
  3. സണ്‍ഫ്‌ളവര്‍ ഓയില്‍,
  4. കോണ്‍ ഓയില്‍,
  5. സഫ്‌ളവര്‍
  6. കനൊല
  7. സൊയാബീന്‍,
  8. വെര്‍ജിന്‍ ഒലീവ് ഓയില്‍,
  9. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍

ഇവ ഓരോന്നും അവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ആദ്യത്തെ മൂന്നെണ്ണമാണ് മിക്കവരും നിര്‍ദേശിക്കാറുള്ളത്. ഓരോ മാസവും ഓരോ എണ്ണ മാറി മാറി ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. അപ്പോള്‍ എല്ലാത്തിന്റെയും പോഷകഗുണം ലഭിക്കും.ഇനി മിതമായി ഉപയോഗിക്കാവുന്നവ ഏതെല്ലാം എന്ന് നോക്കാം.

വെളിച്ചെണ്ണ:പല വിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഇതില്‍ പൂരിത കൊഴുപ്പ് കൂടുതലുള്ളതിനാല്‍ ഹൃദയാരോഗ്യത്തിന് നന്നല്ല എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. വെളിച്ചെണ്ണയുടെ ഗുണങ്ങളെപ്പറ്റി അധികം പഠനങ്ങള്‍ നടന്നിട്ടില്ല. അടുത്ത കാലത്ത് നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് നല്ല കൊളസ്‌ട്രോളായ എച്ച്ഡില്‍ കൂട്ടുന്നു എന്നാണ്.

ഏറ്റവും നല്ല എണ്ണ

  • ഒലീവ് ഓയില്‍ ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉള്ളതുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. പാചകത്തിന് അത്ര നല്ലതല്ല. സാലഡില്‍ ചേര്‍ക്കുക.
  • എണ്ണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്
  • ഏത് എണ്ണ ആയാലും എണ്ണയുടെ ഉപയോഗം കുറയ്ക്കുക.
  • മിതമായ അളവില്‍ മാത്രം പാചകത്തിന് എണ്ണ ഉപയോഗിക്കുക.
  • ഒരു ദിവസം ഒരാള്‍ക്ക് ഒരു ടീസ്പൂണ്‍ എന്നാണ് കണക്ക്. കൂടുതലായാല്‍ കാലറി കൂടും. കൊഴുപ്പിന്റെ കാലറി മൂല്യം അന്നജത്തിന്റെ മൂന്നിരട്ടിയാണ്.
  • ആഹാരപദാര്‍ഥങ്ങള്‍ എണ്ണയില്‍ വറക്കുകയോ, പൊരിക്കുകയോ ചെയ്യാതിരിക്കുക.
  • എണ്ണ അമിതമായി ചൂടാക്കാതിരിക്കുക. കാരണം അങ്ങനെ ചെയ്യുമ്പോള്‍ അതില്‍ ട്രാന്‍സ്ഫാറ്റി ആസിഡുകള്‍ ഉണ്ടാവുന്നു. അത് ഹൃദയാരോഗ്യത്തിന് ഹാനികരമാണ്.
  • ഒരിക്കല്‍ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ അതില്‍ കാര്‍സിനോജന്‍ (കാന്‍സര്‍ ഉണ്ടാക്കുന്നവ) ഉണ്ടാകുന്നു.

കോപ്പര്‍ മഗ്ഗിലാണോ വെള്ളം കുടിക്കുന്നത് ? എങ്കില്‍ അറിയാം ഇക്കാര്യങ്ങള്‍

വാക്‌സിന്‍ പരീക്ഷണങ്ങളില്‍ മുഴുകി ലോകം, മനുഷ്യശരീരത്തിന് ആവശ്യമായ വാക്‌സിന്‍ എങ്ങനെ കണ്ടെത്തുന്നു