- Advertisement -Newspaper WordPress Theme
AYURVEDAഇഞ്ചിചായ ശീലമാക്കൂ..രോഗങ്ങളെ അകറ്റി നിര്‍ത്തൂ..

ഇഞ്ചിചായ ശീലമാക്കൂ..രോഗങ്ങളെ അകറ്റി നിര്‍ത്തൂ..

ഇഞ്ചിചായ കുടിക്കുമ്പോള്‍ കൂടുതല്‍ ഉന്മേഷവും ഉണര്‍വും ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല, രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഏറെ മികച്ചതാണ്. ഇഞ്ചി ദിവസവും കഴിക്കുന്നവരില്‍ ഹൈപ്പര്‍ടെന്‍ഷന്‍ സാധ്യത കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. വയറിനുണ്ടാകുന്ന അസ്വസ്ഥതകളില്‍ നിന്നും മോചനത്തിനായി ഇഞ്ചിയെ പണ്ടു മുതല്‍ക്കെ നമ്മള്‍ ആശ്രയിക്കാറുണ്ട്. അത് ഇഞ്ചിയുടെ പ്രാധാന്യം ശരിക്കും അറിയാവുന്നതുകൊണ്ട് തന്നെയാണ്.

ഇനി മുതല്‍ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കൂ. പലതരത്തിലുള്ള രോഗങ്ങള്‍ അകറ്റാന്‍ ഇഞ്ചിയ്ക്ക് കഴിയും. ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ മികച്ചൊരു പരിഹാരമാണ്.

ഇഞ്ചിക്ക് ശരീരത്തില്‍ നിന്ന് വിഷ വസ്തുക്കളെ പുറന്തള്ളാനുള്ള ശേഷിയുണ്ട്. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ഇത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നിതിനും രക്തത്തിലെ പഞ്ചസാര നില കുറയ്ക്കുന്നതിനും തുടങ്ങി അണുബാധകളെ ചെറുത്തു നിര്‍ത്തുന്നതിനും ദഹനത്തെ മികച്ചതാക്കി മാറ്റുന്നതിനും വരെയുള്ള എല്ലാറ്റിനും ഉത്തമ പരിഹാരമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme