കൊവിഡിന്റെ പുതിയ വേരിയന്റുകളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. പുതിയ വകഭേദങ്ങള്‍ വരുന്നതോടെ ലക്ഷണങ്ങളം മാറി വരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കൊവിഡിന്റെ തുടക്കത്തില്‍ പനി, ചുമ, മണം ,രുചി നഷ്ടമാവുക എന്നവിയാണ് കൊവിഡ് അണുബാധയുടെ പ്രധാനലക്ഷണങ്ങളായി എന്‍എച്ച്എസ് ചൂണ്ടിക്കാട്ടിയിരുന്നത്.
രാജ്യത്തെ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നു. മൂന്ന് മാസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് പോകുന്നത്.
കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കുകളുമായി താരത്മ്യം ചെയ്യുമ്പോള്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് പ്രതിദിന കൊവിഡ് കേസുകളില്‍ രേഖപ്പെടുത്തിയത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരം കടക്കുന്നത്.
കൊവിഡിന്റെ പുതിയ വേരിയന്റുകളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. പുതിയ വകഭേദങ്ങള്‍ വരുന്നതോടെ ലക്ഷണങ്ങളം മാറി വരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കൊവിഡിന്റെ തുടക്കത്തില്‍ പനി, ചുമ, മണം ,രുചി നഷ്ടമാവുക എന്നവിയാണ് കൊവിഡ് അണുബാധയുടെ പ്രധാനലക്ഷണങ്ങളായി എന്‍എച്ച്എസ് ചൂണ്ടിക്കാട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി കണ്ട് വരുന്നതായി എന്‍ എച്ച് എസ് വ്യക്തമാക്കുന്നു.
അറിഞ്ഞിരിക്കണം കൊവിഡിന്റെ പുതിയ ലക്ഷണങ്ങള്‍
കൊവിഡ് പിടിപെട്ടാല്‍ ത്വക്കിലുണ്ടാകുന്ന മുറിവുകളാണ് പ്രധാന ലക്ഷണമായി വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡുമായി ബന്ധപ്പെട്ട ചര്‍മ്മ പ്രശ്നങ്ങള്‍ അസാധാരണമല്ല. വാസ്തവത്തില്‍, അഞ്ചില്‍ ഒരാള്‍ക്ക് ചര്‍മ്മത്തില്‍ തിണര്‍പ്പ് മാത്രമേ പ്രകടമാകൂ, മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണ് 2021-ല്‍ പ്രസിദ്ധീകരിച്ച ഒരു യുകെ പഠനത്തില്‍, പറയുന്നത്.
- കൊവിഡ് അണുബാധ ചര്‍മ്മത്തെ പല തരത്തില്‍ ബാധിക്കും. ചില ആളുകള്‍ക്ക് ചര്‍മ്മത്തിന് നിറം മാറി വരിക അനുഭവപ്പെടാം. മറ്റുള്ളവര്‍ക്ക് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതായി വിദഗ്ധര്‍ പറയുന്നു. കാല്‍വിരലുകള്‍ ചുവന്നതോ വീര്‍ത്തതോ ആയ ചര്‍മ്മ പ്രശ്നവും പ്രകടമാകുന്നു. ഈ ലക്ഷണം കൗമാരക്കാരിലും യുവാക്കളിലുമാണ് സാധാരണയായി കാണപ്പെടുന്നത്. ചര്‍മ്മത്തിന് കഠിനമായ ചൊറിച്ചിലോ വേദനയോ ഉണ്ടെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണുകയാണ് വേണ്ടതെന്നും ആരോഗ്യവിദഗ്ദര് അഭിപ്രായപ്പെടുന്നു.
- ശാരീരിക സമ്മര്‍ദ്ദം കാരണം നഖത്തിന്റെ വളര്‍ച്ചയില്‍ താല്‍ക്കാലിക തടസ്സം ഉണ്ടാകുന്നു. നഖത്തില്‍ നേരിയ വരകള്‍ ചിലരില്‍ പ്രകടമാണ്. നഖങ്ങളുടെ അടിഭാഗത്ത് വികസിക്കുന്ന വരകള്‍ നഖത്തിലെ പ്രോട്ടീനുകളുടെ അസാധാരണമായ ഉത്പാദനം മൂലമാണെന്ന് കരുതപ്പെടുന്നു. കൊവിഡ് ബാധിക്കുന്നവരില്‍ ഒന്നോ രണ്ടോ ശതമാനം ആളുകള്‍ക്ക് ഈ ലക്ഷണം കണ്ട് വരുന്നു.
- മുടികൊഴിച്ചില്‍ കൊവിഡിന്റെ ഒരു ലക്ഷണമാകാം. കൊവിഡ് ബാധിച്ച 6,000 ആളുകളില്‍ നടത്തിയ ഒരു പഠനത്തില്‍, കൊവിഡിന് ശേഷമുള്ള ഏറ്റവും സാധാരണമായ ലക്ഷണമാണ് മുടികൊഴിച്ചില്‍. പങ്കെടുത്തവരില്‍ 48 ശതമാനം പേരിലും ഈ ലക്ഷണം റിപ്പോര്‍ട്ട് ചെയ്തു.
- കേള്‍വിക്കുറവ് എന്നത് കോവിഡ് ബാധിച്ച പ്രായമേറിയ ആള്‍ക്കാരില്‍ ഭൂരിപക്ഷം പേരിലും കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍ഫ്ലുവന്‍സ, അഞ്ചാംപനി തുടങ്ങിയ മറ്റ് വൈറല്‍ അണുബാധകളെപ്പോലെ ചിലപ്പോള്‍ കേള്‍വിക്കുറവ് അല്ലെങ്കില്‍ ടിന്നിടസ് (ചെവിയില്‍ സ്ഥിരമായി മുഴങ്ങുന്നത്) ഉള്ളിലെ ചെവിയിലെ കോശങ്ങളെ COVID ബാധിക്കുന്നതായി കണ്ടെത്തി. 560 പങ്കാളികള്‍ ഉള്‍പ്പെട്ട ഒരു പഠനത്തില്‍, കോവിഡ് ബാധിച്ച 3.1% രോഗികളില്‍ കേള്‍വിക്കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4.5% പേര്‍ക്ക് ടിന്നിടസ് സംഭവിച്ചു.