നമുക്കൊരു കുഞ്ഞ് വേണമെന്ന തീരുമാനമെടുക്കുമ്പോള്‍ തന്നെ പുരുഷനും സ്ത്രീയും മുന്നൊരുക്കങ്ങളും തുടങ്ങണം. ഒന്നാമത്തെപടി ദമ്പതികള്‍ ഒരുമിച്ച് ഗൈനക്കോളജിസ്റ്റിനെ കാണുന്നതാണ്.രണ്ടുപേരുടെയും കുടുംബങ്ങളിലെ പാരമ്പര്യ അസുഖങ്ങള്‍, ഇതിനു കഴിക്കുന്നുണ്ടെങ്കില്‍ അത് എല്ലാം ഡോക്ടറോട് പറയാം.
പിന്നെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ ചെയ്യുക. ഗര്‍ഭനിരോധന ഗുളിക കഴിച്ചിരുന്നവര്‍ അത് നിര്‍ത്തി മൂന്നുമാസത്തിനു ശേഷമേ ഗര്‍ഭധാരണത്തിന് ഒരുങ്ങാവു.അല്ലാത്ത ഗര്‍ഭധാരണം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാം. വന്ധ്യതയുടെ കാരണങ്ങളില്‍ 13 ശതമാനം പുകവലി ആണെന്ന് പഠനങ്ങളുണ്ട്.
പുകവലി, മദ്യംപോലുളള എല്ലാ ലഹരിയും പൂര്‍ണമായി ഒഴിവാക്കണം. ആരോഗ്യമുളള കുഞ്ഞിനായി അമ്മ മാത്രം, ഒരുങ്ങിയാല്‍ പോരാ, എന്ന കാര്യം മറക്കരുത്.