- Advertisement -Newspaper WordPress Theme
FITNESSശരീര ഭാരം കൂട്ടാന്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍

ശരീര ഭാരം കൂട്ടാന്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍

  • ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അമിതമായി സംസ്‌കരിച്ചതും പഞ്ചസാരയും നോണ്‍വെജ് ഭക്ഷണവും കഴിക്കാന്‍ പാടില്ല.
  • ശരീരത്തില്‍ മസിലുണ്ടാക്കാന്‍ വ്യായാമം നിര്‍ബന്ധമാണ്, കാരണം മസിലുകള്‍ ഉണ്ടാക്കാതെ അധിക കൊഴുപ്പ് കയറ്റി ശരീരഭാരം വര്‍ധിപ്പിക്കാന്‍ കഴിയില്ല. ഭാരോദ്വഹനം പേശികളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ചതാണ്. യോഗ, ജോഗിങ്, നടത്തം എന്നിവ പോലും മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
  • ഉപാപചയ പ്രവര്‍ത്തനം ശരിയായ രീതി ആയാല്‍ മാത്രമേ ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാധിക്കൂ. മോശം ഉപാപചയ പ്രവര്‍ത്തനവും സമ്മര്‍ദവും ഐബിഎസ്, പ്രമേഹം, ഹൈപ്പര്‍തൈറോയിഡിസം പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കും, ശരീരഭാരം വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല. അഗ്‌നിയുടെ കാര്യവും അതുപോലെയാണ്. ഇത് ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ അനുവദിക്കുന്നില്ല, ശരീരഭാരം കുറയ്ക്കുന്നു.
  • ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അമിതമായി സംസ്‌കരിച്ചതും പഞ്ചസാരയും നോണ്‍വെജ് ഭക്ഷണവും കഴിക്കാന്‍ പാടില്ല. അത് മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും കൊളസ്‌ട്രോള്‍, അധിക കൊഴുപ്പ്, വയറു വീര്‍ക്കല്‍ എന്നിവയ്ക്കും ഉറക്കത്തെ പോലും തടസ്സപ്പെടുത്തുകയും ചെയ്യും.

ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് എല്ലായ്‌പ്പോഴും ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക

  • പ്രോട്ടീന്‍: എല്ലാ ബീന്‍സ് ആന്‍ഡ് പയര്‍വര്‍ഗ്ഗങ്ങള്‍, പ്രത്യേകിച്ച് ഉഴുന്ന്, ചെറുപയര്‍ തുടങ്ങിയവ
  • പാലുല്‍പ്പന്നങ്ങള്‍ : സസ്യാഹാരികള്‍ക്ക് ഉത്തമം. നെയ്യ്, പാല്‍, തൈര് എന്നിവയും മറ്റെല്ലാ പാലുല്‍പ്പന്നങ്ങളും വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്.
  • കാര്‍ബോഹൈഡ്രേറ്റുകള്‍ : അവ ഊര്‍ജ്ജത്തിന്റെ പ്രധാന ഉറവിടമാണ്, അതിനാല്‍ അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് മുതലായവ പോലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ തിരഞ്ഞെടുക്കുക. കുടലിന്റെ ആരോഗ്യം ശരിയായ രീതിയില്‍ ആണെങ്കില്‍ മാത്രം ഈ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. മറിച്ചാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ ശരിയായി ദഹിക്കാതെ അസ്വസ്ഥതകള്‍ ഉണ്ടാക്കും. കൂടാതെ ഡോക്ടറുമായി ആലോചിക്കാതെ ക്രമരഹിതമായ പ്രോട്ടീന്‍ പൗഡറുകള്‍ തിരഞ്ഞെടുക്കരുത്. അവയെല്ലാം ശരീരത്തിന് അനുയോജ്യമല്ലാത്തതിനാല്‍ കൂടുതല്‍ ദോഷം വരുത്തിയേക്കാം.

ഉറക്കം

ശരിയായ ഉറക്കം ശരീരഭാരം കൂട്ടുന്നതിന്റെ/കുറയ്ക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്.
നല്ല ഉറക്കം തീര്‍ച്ചയായും കഴിച്ച ഭക്ഷണം ദഹിപ്പിക്കാനും പതിവ് വ്യായാമത്തിന്റെ സഹായത്തോടെ ആവശ്യത്തിന് മസിലുണ്ടാക്കാനും സഹായിക്കും.

മാനസികസമ്മര്‍ദ്ദം

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം മാനസികസമ്മര്‍ദമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടര്‍ന്നിട്ടും ശരീരഭാരം കൂട്ടാന്‍ മാനസികസമ്മര്‍ദ്ദം നിങ്ങളെ അനുവദിക്കില്ല.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme