in , , , , , , , ,

മുറിവുണക്കാന്‍ ഇനി സോള്‍ഡറിങ്ങും

Share this story

സോള്‍ഡറിങ് ടെക്‌നിക്ക് ഉപയോഗിച്ചു ലോഹഭാഗങ്ങളും വയറിങ്ങുകളുമൊക്കെ വിളക്കിച്ചേര്‍ക്കുന്ന വിദ്യ പണ്ടേ ഉളളതാണ്. എന്നാല്‍ ഈ വിദ്യ കൊണ്ട് ഒരു മുറിവായ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാലോ. എന്നാല്‍ അങ്ങനെ ഒരു വിദ്യയാണ് സൂറിച്ചില്‍ നിന്നുളള ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സൂറിച്ചിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകന്‍ ഓസ്‌ക്കാര്‍ സിപോലാട്ടോയും സംഘവുമാണ് പുതിയ കണ്ടുപിടുത്തത്തിനു പിന്നില്‍.ശരീരത്തിലെ പ്രോട്ടീനായ ആല്‍ബുമിനും ടൈറ്റാനിയം നൈട്രൈഡ് പോലുളള ചില ലോഹാംശവും ചേര്‍ന്ന ഒരു പേസ്റ്റ് ലേസര്‍ രശ്മികള്‍ ഉപയോഗിച്ചു മുറിവായില്‍ വിളക്കിച്ചേര്‍ക്കുന്ന വിദ്യയാണ് ഇവര്‍ കണ്ടുപടിച്ചത്. മുറിവ് ഉണങ്ങിക്കഴിയുമ്പോള്‍ തനിയെ ആഗിരണം ചെയ്യപ്പെടുന്ന രീതിയിലാണ് ഈ സോള്‍ഡറിങ് പേസ്റ്റ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. സംഗതി കൂടുതല്‍ പേരില്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ വിജയിച്ചാല്‍ സര്‍ജന്മാര്‍ക്കിടയില്‍ ഇത് ഒരു വിപ്ലവാതമകമായ കണ്ടുപിടിത്തം തന്നെയായിരിക്കും.

പേടിസ്വപ്‌നങ്ങളും പാര്‍ക്കിന്‍സണ്‍സ് രോഗവും

മലബന്ധം അകറ്റാന്‍ ക്യാപ്‌സൂള്‍