ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന പല ഘടകങ്ങളുമുണ്ട്. ആഹാര നിയന്ത്രണവും വ്യായാമവും പ്രധാനപ്പെട്ടതാണ്.
ഭക്ഷണം ദഹിപ്പിക്കുന്നതിനും നമ്മുടെ ശരീരത്തില്‍ നിന്നും വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിനും കരള്‍ അത്യന്താപേക്ഷിതമാണ്. അതു തന്നെയാണ് കരളിന്റെ പ്രധാന ധര്‍മ്മവും. ആഹാരരീതിയിലുളള മാറ്റങ്ങളും ചിട്ടയായ വ്യായാമവും ജീവിത ശൈലിയിലെ മാറ്റങ്ങളും കരളിനെ ആരോഗ്യമുളളതാക്കിയെടുക്കാന്‍ സഹായിക്കും.
- നിത്യവും വ്യായാമം ചെയ്യുക.
- മദ്യപാനം ഉപേക്ഷിക്കുക.
- സമീകൃത ആഹാരം കഴിക്കുക.
- ശരീരഭാരം നിയന്ത്രിക്കുക.
- കൃത്യമായി വാക്‌സിന്‍ എടുക്കുക.
- അനാവശ്യ മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുക.
- പുകവലി ഉപേക്ഷിക്കുക.
- പ്രമേഹത്തെ നിയന്ത്രിക്കുക.
- ഡെറ്റോക്‌സ് ഡ്രിങ്കുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മാത്രം ഉപയോഗിക്കുക.