in , , , , , , , ,

പാമ്പു കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Share this story

പാമ്പ് കടിയേറ്റയാളെ സമാധാനപ്പെടുത്തുക. പാമ്പ് കടിയേറ്റ ആളുടെ ശരീരം കൂടുതല്‍ അനക്കരുത്. സൗകര്യപ്രദമായി ഇരുത്തുക. ബോധം നഷ്ടപ്പെട്ടാല്‍ തറയില്‍ ചരിച്ചു കിടത്തുകയാണ് വേണ്ടത്. എത്രയും വേഗത്തില്‍ ആന്റിവെനം ലഭ്യമായിട്ടുളള ആശുപത്രിയില്‍ എത്തിക്കുകയും വേണം.

പാമ്പ് കടിയേറ്റ ആളുടെ ശരീരത്തിലെ മുറിവ് ബ്ലെയ്ഡ് / കത്തി ഇവ ഉപയോഗിച്ച് വലുതാക്കരുത്. മുറിവേറ്റ ഭാഗത്ത് അധികം മുറുക്കി കെട്ടാന്‍ പാടില്ല. വിഷം ഊറി എടുക്കാന്‍ ശ്രമിക്കരുത്. പാമ്പ് കടിയേറ്റ ഭാഗം ഉയര്‍ത്തി വയ്ക്കരുത്. കടിച്ച പാമ്പിനെ പിടിക്കാന്‍ സമയം കളയാതെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കണം.

തൈറോയ്ഡ് രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഇടതുവശം ചരിഞ്ഞു കിടന്നാല്‍