in , , , , , ,

യുവാവ് മരിച്ചത് വാനരവസൂരിയെന്ന് സംശയം: സമ്പര്‍ക്കമുള്ളവര്‍ നീരീക്ഷണത്തില്‍

Share this story

യു.എ.ഇ.യില്‍ നിന്നെത്തിയ പുന്നയൂര്‍ കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന്റെ മരണം വനരവസൂരിയെന്ന സംശയത്തില്‍, സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ ക്വാറന്റീനില്‍ പ്രവേശപ്പിച്ചു.സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പന്ത്രണ്ടു പേരോട് സ്വയം നീരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടുണ്ട്. യുവാവ് യാത്രചെയ്ത സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ തയ്യാറാക്കി.

വാനരവസൂരിയെന്ന് സ്ഥരീകരിച്ചാല്‍ രാജ്യത്തെ ആദ്യമരണമായിരിക്കുമെന്ന ആരോഗ്യവകുപ്പ് ജില്ലാ അധികൃതര്‍ പറഞ്ഞു.സൃവങ്ങള്‍ ആലപ്പുഴയിലെ വൈറോളജിലാബിലേക്ക് പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.ഫലം വന്നശേഷം തുടര്‍നടപടി സ്വീകരിക്കും.
ഞായറാഴ്ച്ച പുന്നയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃതത്വത്തില്‍ യോഗം ചേര്‍ന്നു.പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. തിങ്കളാഴ്ച്ച കുരഞ്ഞിയൂരിലെ ആരോഗ്യപ്രവര്‍ത്തകര്‍,ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ യോഗം ചേരും.
ശനിയാഴ്ച്ച രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് 22 വയസ്സുള്ള യുവാവ് മരിച്ചത്.അപസ്മാരത്തിന്റെ ലക്ഷണളും കടുത്ത ക്ഷീണവും മൂലമാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.21-ന് യു.എ.യില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയാണ് ഇയാള്‍ നാട്ടിലെത്തിയത്.27-നാണ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതായും സംശയിക്കുന്നു.നാട്ടിലെത്തിയതുമുതല്‍ കുടുംബാഗാങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞത്

കണ്ണില്‍ നിന്ന് ചോരയൊഴുക്കുന്ന മാരക വൈറസ് യൂറോപ്പില്‍

മങ്കിപോക്‌സ് രോഗലക്ഷണമുളളവര്‍ക്ക് സൗദിയില്‍ വിമാന യാത്രാ വിലക്ക്