in , , , , , ,

പല്ലുകള്‍ ക്ലീന്‍ചെയ്യുമ്പോള്‍

Share this story

പല്ലില്‍ കറകള്‍ രൂപപ്പെടാന്‍ പലകാരണങ്ങളുണ്ട്. കട്ടന്‍ചായയും കാപ്പിയും ശീലമാക്കുന്നത്, നെല്ലിക്ക, ഉറുമാമ്പഴം തുടങ്ങിയവയുടെ ജൂസ് സ്ഥിരം കഴിക്കുന്നത്. ചില ആഹാരരീ തികള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം. വായിലെ ക്രോമോജെനിക് വിഭാഗത്തില്‍പ്പെട്ട ചില ബാക്ടീരിയകളും കറകളുണ്ടാക്കും. ശീതളപാനീയങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് പല്ലിന്റെ ഇനാമലിന്റെ നാശത്തിനും കറകള്‍ക്കും കാരണമാകാറുണ്ട്. പല്ലും മോണയും ചേരുന്ന ഭാഗത്ത് ഭക്ഷണാവശിഷടങ്ങള്‍ പറ്റിപ്പിടിക്കുന്നത് കട്ടികൂടിയ ലവണങ്ങളായി രൂപാന്തരപ്പെടും. ആദ്യം ഇളംമഞ്ഞനിറത്തില്‍ കാണപ്പെടുന്ന ഇവകാല്‍ക്കുലസ് അഥവാ ടാര്‍ട്ടാര്‍ എന്നാണറിയപ്പെടുന്നത്. ഇങ്ങനെ പല്ലുന്റെ മുകള്‍ഭാഗത്ത് പറ്റിപിടിച്ചിരിക്കുന്ന ലവണങ്ങള്‍ പിന്നീട് തവിട്ട്, പച്ച, കറുപ്പ് എന്നീ നിറങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. വെളളത്തില്‍ വേണ്ടത്രയളവില്‍ ഫ്ൂറൈഡ് ഇല്ലെങ്കിലും, കൂടുതലളവില്‍ അടങ്ങിയാലും പല്ലില്‍ തവിട്ട്, മഞ്ഞ കറകള്‍ കാണപ്പെടാം ഇത് പക്ഷേ, പല്ലിന്റെ പുറംപാളിയിലുളള കറകളല്ല.

പല്ല് ക്ലീനിങ്

പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകളെയും ലവണങ്ങളെയും ഓറല്‍ പ്രൊഫൈലാകസിസ് അഥവാ പല്ല് ക്ലീനിങ് നടത്തി പൂര്‍ണമായും മാറ്റാം. അള്‍ട്രാ സോണിക് സെകയിലര്‍ എന്ന ഉപകരണമുപയോഗിച്ചാണ് പല്ല് ക്ലീനിങ് നടത്തുന്നത്. ക്ലീനിങ് നടത്തുമ്പോള്‍ വലിയ വേദനയോ പ്രയാസമോ ഉണ്ടാവില്ല. കറയുളളവരില്‍ പല്ല് ക്ലീനിങ് നടത്തിയ ശേഷം ടൂത്ത് പോളീഷിങ് കൂടിചെയ്യാറുണ്ട്. ഇതിന് പ്രത്യേക പോളീഷിങ് ബ്രഷുകളുണ്ട്. അമ്മമാര്‍ ഗര്‍ഭാവസ്ഥയില്‍ ചില ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍, ജനിക്കുന്ന കുട്ടിയുടെ പല്ലിലും മഞ്ഞക്കറ കാണപ്പെടാറുണ്ട്. ഇത്തരം കറകള്‍ പല്ലിന്റെ അകത്താണ് കാണപ്പെടുന്നത്. അതുപോലെ പല്ലുകള്‍ രൂപപ്പെടുമ്പോളുണ്ടാകുന്ന ചില വൈകല്യങ്ങള്‍മൂലം പല്ലില്‍ വെളുത്ത പാളികള്‍ പോലെയുളള കറകള്‍ കാണപ്പെടുന്നു. ഇത്തരം കറകളെ ക്ലീനിങ് നടത്തി മാറ്റാന്‍ സാധിക്കില്ല. ആരോഗ്യമുളള പല്ലുകള്‍ക്ക് ഇളംമഞ്ഞ നിറമാണ്.

ക്ലീനിങ് എപ്പോള്‍

ആറുമാസത്തിലൊരിക്കല്‍ ദന്തപരിശോധന നിര്‍ബന്ധമായും നടത്തണം. ആറുമാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ പല്ല് ക്ലീനിങ് നടത്തിയാല്‍ മോണരോഗം വരാതെ നോക്കാം.

പല്ല് തേഞ്ഞ് പോവില്ല

ക്ലീന്‍ചെയതാല്‍ പല്ലിന് പോറലും തേയമാനവും വരുമെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നവരാണ് പലരും. എന്നാല്‍ പല്ല് ക്ലീനിങ്ങിനുപയോഗിക്കുന്ന അള്‍ട്രസോണിക് ഉപകരണത്തിന്റെ വൈബ്രേഷനുകള്‍ പല്ലില്‍ പോറലൊന്നും ഏല്‍പ്പിക്കുന്നില്ല. പല്ലിലെ കറകളും അഴുക്കും നീക്കം ചെയ്യുമ്പോള്‍ ഒന്നുരണ്ട് ദിവസം ചെറിയ പുളിപ്പ് ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട് ഇതാണ് പലരും തെറ്റിദ്ധരിക്കാന്‍ കാരണം. പരമാവധി 20 മിനിറ്റുകൊണ്ട് പല്ല് ക്ലീനിങ് പൂര്‍ത്തിയാകും.

കുട്ടികളിലെ പ്രമേഹം തുടക്കത്തില്‍ അറിയാന്‍ വഴിയുണ്ട്

ഉറക്കത്തിലെ മരണം ഒഴിവാക്കാം… കാണാം