- Advertisement -Newspaper WordPress Theme
AYURVEDAമാറാത്ത ക്ഷീണം, കുറയാത്ത ശരീരഭാരം; തൈറോയ്ഡിന്റെ പതുങ്ങിവരുന്ന എട്ട് ലക്ഷണങ്ങള്‍

മാറാത്ത ക്ഷീണം, കുറയാത്ത ശരീരഭാരം; തൈറോയ്ഡിന്റെ പതുങ്ങിവരുന്ന എട്ട് ലക്ഷണങ്ങള്‍

തൈറോയിഡിനെ കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണ്ണമായും പ്രതിരോധിച്ച് നിര്‍ത്താന്‍ കഴിയുന്ന അസുഖമാണിത്. ഇതിന്റെ ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് പ്രധാന കാര്യം. തൈറോയിഡ് എന്നാല്‍ ഹൃദയത്തിന്റെ വേഗത,കലോറിയുടെ ജ്വലനം തുടങ്ങിയവ ഉള്‍പ്പെടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഉത്പാദിക്കുന്ന ഗ്രന്ഥിയാണിത്. ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിനു താഴെയായാണ് ഈ ഗ്രന്ഥി കാണുന്നത്. തൈറോയിഡ്് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. ഇങ്ങനെ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണിന്റെ (ടി 3, ടി 4 ) അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അമിതവണ്ണം, അമിതമായ ക്ഷീണം,വന്ധ്യത,മലബന്ധം,ശബ്ദത്തിന്റെ പതര്‍ച്ച, അമിതമായ തണുപ്പ്, മുഖത്തും കാലിലും നീര്, മുടി കൊഴിയുക ഇവയാണ് ലക്ഷണങ്ങള്‍.

തൈറോയിഡ് ഹോര്‍മോണുകള്‍ ്അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അമിതമായ വിശപ്പ്, അമിത ക്ഷീണം, ശരീരഭാരം കുറയുക, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക, വിറയല്‍, അമിത വിയര്‍പ്പ്, ഉഷ്ണം സഹിക്കാനാവാതെ വരിക, ആകാംക്ഷ, ഉറക്കകുറവ്, മാസമുറയിലെ വ്യതിയാനങ്ങള്‍, കണ്ണ് പുറത്തേക്ക് തള്ളിവരിക എന്നിവ ലക്ഷണങ്ങളാണ്.

അമിത ക്ഷീണം

ദിവസം എട്ട് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള സമയം. എന്നാല്‍ എട്ട് മണിക്കൂറിലധികം ഉറങ്ങിയിട്ടും ക്ഷീണം മാറാത്ത അവസ്ഥ ചിലപ്പോള്‍ തൈറോയിഡിന്റെ തകരാറുകള്‍ മൂലമായിരിക്കും. തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദനം കൂടിയാലും കുറഞ്ഞാലും ക്ഷീണത്തിന് കാരണമാകും. ഹൈപ്പര്‍തൈറോയിഡിസം ഉള്ള ചിലര്‍ പതിവിലേറെ ഊര്‍ജസ്വലതയുള്ളവരായും കാണപ്പെടാറുണ്ട്.

ശരീരഭാരത്തിന്റെ ഏറ്റക്കുറച്ചിലുകള്‍

നന്നായി വ്യായാമം ചെയ്തിട്ടും,ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണം പാലിച്ചും ശരീരഭാരം കുറയാതെ വരുന്നുണ്ടെങ്കില്‍ തൈറോയിഡ് ഹോര്‍മോണിന്റെ സാന്നിദ്ധ്യത്തിലെ ഏറ്റക്കുറച്ചിലുകളുണ്ടാകാം. തൈറോയിഡ് ഹോര്‍മോണ്‍ കൂടിയാല്‍ ശരീരഭാരം കുറയുകയും കുറഞ്ഞാല്‍ ശരീരഭാരം കൂടുകയും ചെയ്യും.

അമിത ഉത്കണ്ഠ

അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയിഡ് ഹോര്‍മോണ്‍ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയിഡ് ഉള്ളവരില്‍ വിഷാദവും ഹൈപ്പോതൈറോയിഡിസമുള്ളവരില്‍ ഉത്കണ്ഠയുമാണ് പ്രധാനമായും കാണുന്നത്.

കൊളസ്‌ട്രോള്‍

ആഹാരവും വ്യായാമവുമെല്ലാം കൃത്യമായി പരിപാലിച്ചിട്ടും കൊളസ്‌ട്രോളിന്റെ അളന് കൂടുതലാണെങ്കില്‍ തൈറോയിഡിനെ സംശയിക്കണം. ഹൈപ്പോതൈറോയിഡ് ഉള്ളവരില്‍ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി. എല്ലും ട്രൈഗ്ലിസറൈഡുകളും ഉയര്‍ന്ന്‌നില്‍ക്കും.നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍ കുറയുകയും ചെയ്യുന്നു. ചെറുപ്രായത്തിലെ വര്‍ധന ശ്രദ്ധയില്‍ പെട്ടാലും തൈറോയിഡ് പരിശോധിക്കാം.

പാരമ്പര്യം

തൈറോയിഡ് സംബന്ധമായ അസുഖത്തിന് പാരമ്പര്യം ഒരു കാരണമാണ്.കുടുംബത്തില്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ എന്നിവരില്‍ ആര്‍ക്കെങ്കിലും തൈറോയിഡ് ഉണ്ടെങ്കില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശമാണ്.

വന്ധ്യത

ക്രനം തെറ്റിയ ആര്‍ത്തവ ചക്രവും, അമിതരക്തസ്രാവത്തോടെയും അസഹ്യവേദനയോടുമുള്ള ആര്‍ത്തവവും തൈറോയിഡ് വ്യതിയാനങ്ങളുടെ സൂചനയായിരിക്കും.
മാത്രമല്ല ചിലപ്പോള്‍ ഇത് വന്ധ്യതയിലേക്കും നയിക്കാം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കൂടുന്നത് ഗര്‍ഭമലസുന്നതിനും ഭ്രൂണവളര്‍ച്ച കുറയുന്നതിനും കാരണമായേകാം.
ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍

ദീര്‍ഘകാലമായ മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന (ഇ. ബി. എസ് ) എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയിഡിന്റെ ക്രമം തെറ്റിയ സാന്നിദ്ധ്യമാണ്.

ചര്‍മ്മപ്രശ്‌നങ്ങള്‍

മുടിയുടെയും ചര്‍മ്മത്തിന്റേയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയിഡ് ഹോര്‍മോണ്‍ അനിവാര്യമാണ്. തലമുടി ഇടയ്ക്കിടെ പൊട്ടിപോവുക, വരളുക,ചര്‍മ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേര്‍ത്ത്് ദുര്‍ബലമാകുന്നതും മുടികൊഴിച്ചിലും, തൈറോയിഡിന്റെ കാരണങ്ങളാകാം.

കഴുത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍

കഴുത്തില്‍ നീര്‍ക്കെട്ട്,ടൈയും മറ്റും കെട്ടുമ്പോള്‍ അസ്വസ്ഥത, മുഴ പോലെ കാണപ്പെടുക, ശബ്ജം അടയുക എന്നിവ തൈറോയിഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്. സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദനയും തൈറേയിഡിന്റെ ഏറ്റക്കുറച്ചിലുകള്‍ കാരണമാണ്. കുട്ടികളില്‍ പൊക്കകുറവ്, പഠനവൈകല്യം, ഹൈപ്പര്‍ ആക്റ്റിവിറ്റിയും തൈറോയിഡ് പ്രശ്‌നങ്ങള്‍ മൂലം വരാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme