ദേഷ്യം ഒരു മാനസികരോഗമാണോ നമ്മളില്‍ പലരും ദേഷ്യപ്പെടുന്നതുകൊണ്ടുതന്നെ അതെ എന്ന് ഉത്തരം പറയാന്‍ നമുക്കൊക്കെ പ്രയാസമാകും. എന്നാല്‍ ഒരു വ്യക്തിക്ക് ദേഷ്യം വന്നാല്‍ മറുവശത്തുളള ആളെ തല്ലിയാലേ അയാളുടെ ദേഷ്യംഅടങ്ങുന്നുളളൂവെങ്കില് അയാള്‍ മാനസികാരോഗ്യമുളളയാള് ആണെന്ന് പറയാനാകില്ല. സങ്കടം ഒരു സ്വാഭാവിക വികാരമാണ്. എന്നാല്‍ സങ്കടം വന്ന് ഒരു വ്യകതി ആതമഹത്യ ചെയ്യാന്‍ ശ്രമിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യം മോശമാണ് എന്ന് സംശയിക്കണം. സന്തോഷം എല്ലാവരും ആഗ്രഹിക്കുന്ന ഒരു വികാരമാണ്. എന്നാല്‍ സന്തോഷം വന്നഒരാള് വസ്രകങ്ങളില്ലാതെ നടുറോഡിലൂടെ ഓടുന്നു എങ്കില്‍ അത് പൊതുജനങ്ങളുടെ ശാന്തതയക്ക് ഭാഗം വരുത്തുന്ന ഒരു പ്രവ്യത്തിയായി മാറുന്നു. ഇത്തരം പ്രവ്യത്തിചെയത വ്യകതിക്ക് മാനസികാരോഗ്യം ഇല്ല എന്ന് അനുമാനിക്കാം.
അപ്പോള്‍ നമ്മുടെ പെരുമാറ്റമോ വൈകാരിക പ്രകടനമോനമ്മുടെ സാമൂഹിക ജീവിതത്തെയോ തൊഴില്‍ ചെയത് ജീവിക്കാനുളള കഴിവിനെയോ ദോഷകരമായി ബാധിക്കുന്നുവെങ്കില്‍ ആ അവസ്ഥയെ മാനസിക അനാരോഗ്യം അഥവാമാനസികരോഗം എന്ന് പറയാം.