- Advertisement -Newspaper WordPress Theme
Uncategorizedവണ്ണം കുറയ്ക്കാന്‍ തോനിലുളള പരീക്ഷണങ്ങള്‍ വേണ്ട ആഹാരത്തില്‍ അറിയേണ്ടത്

വണ്ണം കുറയ്ക്കാന്‍ തോനിലുളള പരീക്ഷണങ്ങള്‍ വേണ്ട ആഹാരത്തില്‍ അറിയേണ്ടത്

ശരീരം അനങ്ങാതെ ഇഷട്ഭക്ഷണം ഒഴിവാക്കാതെ എളുപ്പമാര്‍ഗത്തിലൂടെ എങ്ങനെ വണ്ണം കറയ്ക്കാമെന്നു ചിന്തിക്കുന്നവരാണ് അധികവും ചിലതരം തൈറോയ്ഡ് രോഗങ്ങള്‍, ചില മരുന്നുകള്‍, ജനിതക വൈകല്യങ്ങള്‍, അമിതഭക്ഷണം, പാരമ്പര്യം, ജീവിശൈലി വ്യതിയാനങ്ങള്‍, മെറ്റബോളിസത്തിലെ അപാകതകള്‍, അധ്വാനം വളരെ കുറവുളള ജീവിതരീതിയും ജോലിയും എന്നിവയെല്ലാം വണ്ണം കൂടാനുളള കാരണങ്ങളാണ്

ഹ്യദ്രോഗവും പക്ഷാഘാതവുമുണ്ടാക്കുന്നതിന് പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയെപ്പോലെ പ്രധാനകാരണമാണ് അമിതവണ്ണവും മുട്ടുവേദന, ഇടുപ്പു വേദന തുടങ്ങിയ ബുദ്ധിമുട്ടുകളെ വര്‍ധിപ്പിക്കുന്നതിനും ശരീരമനങ്ങി ജോലി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പ്രമേഹം, രക്തസമ്മര്‍ദം, കെളസ്‌ട്രോള്‍, മലബന്ധം, തൈറോയ്ഡ്, കരള്‍ രോഗങ്ങള്‍ എന്നിവ വര്‍ധിക്കുന്നതിനും കാരണമാകും.

എന്തൊക്കെ കഴിക്കാം

പ്രായത്തിനും ജോലിക്കും വ്യായാമത്തിനും വിശ്രമത്തിനും വിശപ്പിനും രോഗത്തിനുമനുസരിച്ച് ഭക്ഷണത്തിന്റെ അളവും സ്വഭാവവും രീതികളും മാറ്റേണ്ടതുണ്ട്. ഒരു നേരത്തെ ഭക്ഷണം കഴിച്ച് അതു ദഹിക്കാതെ വീണ്ടും കഴിക്കരുത്. ആഹാരശേഷം ഉടനെ വെളളം കുടിക്കരുത് ഇത് ദഹനം തടസ്സപ്പെടാനിടയാക്കും പകരം ആഹാരം കഴിക്കുന്നതിനു മുന്‍പേ വെളളം കുടിക്കുക

കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ ആഹാരത്തില്‍ കുറയ്ക്കുക പച്ചക്കറികളും പഴങ്ങളും കഴിക്കാം പ്രാദേശികമായി ലഭിക്കുന്ന സീസണലായ പഴങ്ങളും പച്ചക്കറികളും ശരീരത്തിനു നല്ലത് പ്രത്യേകിച്ച് കയ്പും ചവര്‍പ്പും ഉളളവ വണ്ണം കുറയ്ക്കും ഒരു സമയം ഒരു തരം പഴം മാത്രം കഴിക്കുക ചെറിയ വാഴപ്പഴം നല്ലത് പ്രാതലിനും സ്‌നാക്കിനും ആവിയില്‍ വേവിച്ച ഭക്ഷണം ഉത്തമം പാല്‍ ഉറയൊഴിച്ച് 24 മണിക്കൂര്‍ കഴിഞ്ഞ് എടുക്കുന്ന അധികം പുളിക്കാത്ത തൈര് കടഞ്ഞ് വെണ്ണ മാറ്റി ഇരട്ടി വെളളം ചേര്‍ത്ത് എടുക്കുന്ന മോര് ഇടയ്ക്കിടെ കടിക്കാം മൂന്നു നേരം ഭക്ഷണം കഴിക്കുന്നതിന് പകരം രണ്ടു നേരമാക്കുക ഇടയ്ക്ക് ഉപവസിക്കുക എന്നിവ വണ്ണം കുറയാന്‍ നല്ലത്

ഒഴിവാക്കാം ഇവ

എന്തും അളവില്ലാതെ കഴിക്കുന്നതും, കഴിച്ചത് ദഹിക്കും മുന്‍പ് വീണ്ടും കഴിക്കുന്നതും സമയക്രമ്മില്ലാതെയും ശീലിച്ച സമയത്തല്ലാതെയും കഴിക്കുന്നതും, കഴിച്ചതു കാരണം ലഭിച്ച ഊര്‍ജം ചെലവാക്കാത്തതും പൊണ്ണത്തടിയുടെ സാധ്യത വര്‍ധിപ്പിക്കും അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണം ഉപയോഗിക്കരുത് ഇതുമൂലമുളള നെഞ്ചിരിച്ചില്‍ വിശപ്പാണെന്ന് തെറ്റിധരിച്ച് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് വണ്ണം വര്‍ധിക്കും തേനും നാരങ്ങാനീരും ചേര്‍ത്തു കഴിക്കുന്നത് വിശപ്പു കെടുത്തും അസിഡിറ്റി ഉണ്ടാക്കും തേന്‍ ചൂടു വെളളത്തില്‍ ചേര്‍ത്തു കഴിക്കുന്നതു ശരീരത്തിനു നല്ലതല്ല

ധാന്യങ്ങള്‍ കിഴങ്ങുവര്‍ഗങ്ങള്‍, മാംസം, തണുപ്പിച്ച ഭക്ഷണം, മധുരം, പകലുറക്കം. അമിതമായ ഉറക്കം എന്നിവ ഒഴിവാക്കണം പാലും മോരൊഴികെയുളള പാലുല്‍പന്നങ്ങളും ഈന്തപ്പഴവും ഏത്തപ്പഴവും വണ്ണം കൂട്ടും. അമിതമായ മസാല, എണ്ണ എന്നിവ വണ്ണം കൂട്ടും വണ്ണക്കൂടുതല്‍ ഉളളവര്‍ ഉഴുന്നു ചേര്‍ന്ന ഭക്ഷണം കുറയ്ക്കുക. ദിവസം മൂന്നു ലീറ്റര്‍ വരെ പരമാവധി വെളളം കുടിക്കാം അതില്‍ കൂടിയാല്‍ വണ്ണം വര്‍ധിക്കും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme