- Advertisement -Newspaper WordPress Theme
Uncategorizedകമ്പി ഇടാതെ നിര തെറ്റിയ പല്ലുകള്‍ ശരിയാക്കാം; അറിയാം ഇന്‍വിസിബിള്‍ അലൈനേര്‍ രീതിങ്ങള്‍

കമ്പി ഇടാതെ നിര തെറ്റിയ പല്ലുകള്‍ ശരിയാക്കാം; അറിയാം ഇന്‍വിസിബിള്‍ അലൈനേര്‍ രീതിങ്ങള്‍

നിരതെറ്റിയ പല്ലുകള്‍ നമ്മളില്‍ പലരുടേയും ചിരിയെ തടയാറുണ്ട്. നമുക്ക് ഇതിനറിയാവുന്ന ഏക പരിഹാരം പല്ലിന് കമ്പിയിടുക, മാസങ്ങളോളം വേദന സഹിക്കുക എന്നതാണ്. കമ്പി ഇട്ടാല്‍ തന്നെയും അത് ചിരിയെ ബാധിക്കുന്നു എന്നത് പലരേയും ബുദ്ധിമുട്ടിലാക്കാറുണ്ട്. അതുകൊണ്ടുതന്നെ പലരുടെയും ആഗ്രഹവും കമ്പിയിടാതെ പല്ലിന്റെ നിര ശരിയാക്കാന്‍ പറ്റുക എന്നതാണ്. എന്നാല്‍ ഇപ്പോഴത് പ്രാവര്‍ത്തികമാക്കാന്‍ കഴിയും.

ദന്തല്‍ ചികിത്സ രംഗത്ത് ഏറ്റവും ആധുനികമായ ഒന്നാണ് ഇന്‍വിസിബിള്‍ അലൈനേര്‍. പേര് പോലെതന്നെ പല്ലിന്റെ പുറം ഭാഗത്തേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകള്‍ ആണ് ഇവ. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവില്‍ തയാറാക്കുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് പല്ലിന് സാധാരണ നല്‍കുന്ന കമ്പിയെക്കാളും മികച്ച ഫലമാണ് നല്‍കുന്നത്.

ചികിത്സാ രീതി

ഡെന്തല്‍ സ്പെഷലിസിറ്റ് രോഗിയുടെ പല്ലിന്റെയും മോണയുടെയും സ്‌കാന്‍ എടുത്തതിനു ശേഷം ആ സ്‌കാന്‍ റിപ്പോര്‍ട്ട് ലാബിലേക്ക് അയക്കുകയും ലാബ് ടെക്നീഷനും ഓര്‍ത്തോഡോണ്ടിസ്റ്റും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത് ഒരു സെറ്റ് ഓഫ് ട്രേ(set of tray) തയാറാക്കുകയുമാണ് ചെയ്യുന്നത്. എത്ര സെറ്റ് ഓഫ് ട്രേ വേണമെന്നത് റിസല്‍ട്ടില്‍ നിന്നും ഡോക്ടറാണ് തീരുമാനിക്കുന്നത്. ഒരു സെറ്റ് ഓഫ് ട്രേ ഉപയോഗിക്കുന്നത് രണ്ടാഴ്ചത്തേക്കാണ്. എത്ര ട്രേ വേണമെന്നും എത്ര ട്രേ ഉപയോഗിച്ചാല്‍ അവരുടെ പല്ല് ഭംഗിയാകുമെന്നും ഡോക്ടര്‍ക്ക് നേരത്തെ പറയാനാകും.

എന്തു കൊണ്ട് ഇന്‍വിസിബിള്‍ അലൈനേര്‍സ്

ആഹാരം കഴിക്കുന്ന സമയത്തും ബ്രഷ് ചെയ്യുമ്പോഴും അനായാസമായി ഊരി വയ്ക്കാനും തിരിച്ച് വയ്ക്കാനും സാധിക്കുന്ന ഒന്നാണിത്. വേദന ഉണ്ടാകുമെന്ന പേടിയും വേണ്ട. വളരെ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കുന്ന ഒന്നാണ് ഇന്‍വിസിബിള്‍ അലൈനേര്‍. മിനുസമാര്‍ന്ന പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. എല്ലാ അപ്പോയിന്റ്മെന്റിനും എത്താന്‍ കഴിയാത്ത ആളുകള്‍, മെറ്റാലിക് ബ്രേസുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ദൂരെ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ആളുകള്‍ തുടങ്ങിയവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകും. മെറ്റാലിക് ബ്രേസുകളുമായി (metallic braces) താരതമ്യപ്പെടുത്തുമ്പോള്‍ വായ വളരെ വൃത്തിയായി സൂക്ഷിക്കാന്‍ അലൈനേഴ്സ് ഉപയോഗിച്ച് സാധിക്കും. ഏതു പ്രായക്കാര്‍ക്കും ഈ രീതി ഉപയോഗിച്ച് പല്ലുകളെ ഭംഗിയാക്കാന്‍ സാധിക്കും. പല്ലും മോണയും എല്ലും ആരോഗ്യകരമായിരിക്കുന്ന അവസ്ഥയാണെങ്കില്‍ 14 വയസ്സു മുതല്‍ തുടങ്ങി അങ്ങോട്ടുള്ള എല്ലാ പ്രായക്കാര്‍ക്കും ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്.

ഏതു പ്രായക്കാര്‍ക്കും ഈ രീതി ഉപയോഗിച്ച് പല്ലുകളെ ഭംഗിയാക്കാന്‍ സാധിക്കും. പല്ലും മോണയും എല്ലും ആരോഗ്യകരമായിരിക്കുന്ന അവസ്ഥയാണെങ്കില്‍ 14 വയസ്സു മുതല്‍ തുടങ്ങി അങ്ങോട്ടുള്ള എല്ലാ പ്രായക്കാര്‍ക്കും ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന ആളുകള്‍ ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുക ഇത്തരത്തിലുള്ള ക്ലിപ്പുകളെയാണ്. ഇത് ആഹാര സമയത്തും ബ്രഷുപയോഗിക്കുമ്പോഴും എല്ലാം അഴിച്ച് മാറ്റി കൃത്യമായ രീതിയില്‍ വായ കഴുകി വ്യത്തിയാക്കിയതിന് ശേഷം തിരികെ വയ്ക്കാവുന്നതാണ് എന്നതാണ് ഏറ്റവും ആകര്‍ഷകം. ആഴ്ചയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റിയിടുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് ഒരു ഡെന്‍ന്റിസ്റ്റുമായിട്ടുള്ള കൂടിയാലോചനക്ക് ശേഷം മാത്രം വേണം ആവശ്യക്കാര്‍ തിരഞ്ഞെടുക്കാന്‍.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme