വരണ്ട ചര്‍മ്മവും തന്മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങളും പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പാരമ്പര്യമായി വരണ്ട ചര്‍മ്മം എന്ന രോഗാവസ്ഥ ചില കുടുംബങ്ങളില്‍ കാണാറുണ്ട്. അതുപോലെ തന്നെ ത്വക്കില്‍ കാണുന്ന വരള്‍ച്ച ഉളളിലുളള ചില രോഗങ്ങളുടെ ഒരു ലക്ഷണവും ആകാം
ത്വക്കിന്റെ ഘടനയെ കുറിച്ച് അറിഞ്ഞാല്‍ മാത്രമെ വരണ്ട ചര്‍മം എന്ന അവസ്ഥ വരാനുളള കാരണങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുളളൂ നാല് പാളികള്‍ ഉളള നമ്മുടെ ചര്‍മ്മം ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഒരു മതിലിനോട് ഉപമിക്കാം ഇതില്‍ ഇഷ്ടിക എന്നത് കെരാറ്റിനോസൈറ്റസ് എന്ന കോശങ്ങളും ഇതിന്റെ ഇടയിലെ സിമന്റ് ലിപിഡ്‌സ് ചേര്‍ന്നുളള ഒരു വസ്തുവും ആണ് ഇഷ്ടിക ആകുന്ന കെരാറ്റിനോസൈറ്റുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ചില ബോണ്ട് ഉണ്ട്
നമ്മുടെ ചര്‍മ്മം എപ്പോഴും ഒരു പുനര്‍ നിര്‍മാണ അവസ്ഥയിലാണുളളത്. അതായത് പുതിയ കോശങ്ങള്‍ മുകളിലേക്കു വരികയും അവ തമ്മിലുളള bond threads ആയിട്ട് ഈ കോശങ്ങള്‍ പുറത്തേക്ക് shed ചെയ്യപ്പെടുന്നു ഇങ്ങനെയുളള കൊഴിയല്‍ നടക്കാതെ വരുമ്പോള്‍ ഈ കോശങ്ങള്‍ ത്വക്കിന്റെ മുകള്‍ ഭാഗത്ത് കുമിഞ്ഞ് കൂടുകയും തന്മൂലം ഇത് വരണ്ട ചര്‍മ്മമായി മാറുകയും കട്ടിയുളള ശല്‍ക്കങ്ങളായി പൊളിഞ്ഞു വരുകയും ചെയ്യുന്നു. ത്വക്കിന്റെ മുകള്‍ ഭാഗത്തുളള കോശങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ലിപിഡ് പാളിയുടെ ഘടനയിലെ ചില മാറ്റങ്ങള്‍ മൂലം ചര്‍മ്മത്തിലുളള ജലാംശം പുറത്തേക്കു പോകാന്‍ ഇടയാകുന്നു. ഇതിന് Trans epidermal Water loss (TEW) എന്ന് വിളിക്കുന്നു.
ജനിതക കാരണങ്ങള്‍ കൊണ്ട് ത്വക്കിന്റെ ചില ഘടകങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ കൊണ്ടും കട്ടിയുളള സോപ്പ്, മറ്റ് ക്ലീനറുകള്‍ മുതലായവയുടെ അമിത ഉപയോഗവും ഇതിന് കാരണമാകുന്നു ഇങ്ങനെ വരുമ്പോള്‍ ത്വക്കിന്റെ PH മാറുകയും ചര്‍മത്തിന്റെ പ്രതിരോധ മതിലിനു കേടു സംഭവിക്കുകയും ചെയ്യും പ്രതിരോധശേഷി നല്‍കുന്ന ചര്‍മ്മത്തിന്റെ ഈ മതലില്‍ നശിക്കുമ്പോള്‍, അണുബാധ ത്വക്കിലെ അലര്‍ജിയായ എക്‌സീമ മുതലായ രോഗങ്ങള്‍ വരാന്‍ സാധ്യതയേറുന്നു സൗന്ദര്യ വര്‍ധനയ്ക്ക് ഉപയോഗിക്കുന്ന ചില ലേപനങ്ങള്‍, സ്റ്റിറോയ്ഡ് ക്രീമു കള്‍ മുതലായവ ത്വക്കിന്റെ ഈ പ്രതിരോധ മതിലിനെ തകര്‍ക്കുകയും, ഇതുമൂലം ചര്‍മ്മം വരണ്ടതാകാനും അതില്‍ അലര്‍ജി, കുരുകള്‍ എന്നിവ ഉണ്ടാക്കാനും കാരണമാകാറുണ്ട്
ചിലതരം രോഗാവസ്ഥയുടെ ത്വക്കില്‍ വരുന്ന ഒരു പ്രധാന ലക്ഷണം വരണ്ട ചര്‍മ്മം ആണ് പോഷക ആഹാരക്കുറവ്, തൈറോയിഡ് ഹോര്‍മോണിന്റെ വ്യതിയാനം, പ്രമേഹം (diabetes) വാതസംബന്ധമായ ചില അസുഖങ്ങള്‍, AlDS, ചിലതരം രക്താര്‍ബുദം (hematological malignancy) എന്നീ അസുഖമുളളവര്‍ക്ക് ചര്‍മ്മം വരണ്ടതായി കാണാറുണ്ട് ചില. മരുന്നുകള്‍ ഉദാ : കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുളള മരുന്നുകള്‍ എന്നിവ ചര്‍മം വരണ്ടതാക്കാം അതിനാല്‍ പെട്ടെന്നു ചര്‍മ്മം വരണ്ടതായി എന്ന് ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും പരിശോധനകള്‍ നടത്തേണ്ടതാണ്
എങ്ങനെ ചികിത്സിക്കാം
വരണ്ടചര്‍മം ഉളളവരില്‍ കാണുന്ന പ്രധാന പ്രശ്‌നം ത്വക്കിലെ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇത് തടയാനും ചര്‍മ്മത്തിന്റെ പ്രതിരോധ മതില്‍ പ്രവര്‍ത്തനക്ഷമം ആകുന്നതിന് ഇമോലിയന്‍്‌സ് അഥവാ മോയിസ്ചറൈസര്‍ കൂടെ ഉപയോഗിക്കുക എന്നതാണ് മാര്‍ഗ്ഗം
പാരഫിന്‍, പെട്രോളിയം ജെല്ലി, ലെസിതിന്‍ എന്നീ ചേരുവകള്‍ ഉളള മോയിസ്ചറൈസറുകള്‍ തൊലിയുടെ മുകളില്‍ ഒരു പാളി പോലെ പ്രവര്‍ത്തിച്ച് ജലാംശം ത്വക്കില്‍ നിന്ന് നഷ്ടപ്പെടുന്നത് തടയുന്നു.
ഗ്ലിസറിന്‍ പോലുളളവ അന്തരീക്ഷത്തില്‍ നിന്ന് ജലാംശം വലിച്ചെടുത്ത് തൊലിയിലേക്ക് കൊടുക്കുന്ന.
ശരീരത്തില്‍ എണ്ണ പുരട്ടുന്നതും ചര്‍മ്മത്തിലെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കും മറ്റു പലതരത്തിലുളള എണ്ണയേക്കാള്‍ വെളിച്ചെണ്ണ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു
സെറാമൈഡ്, കൊളസ്‌ട്രോള്‍ എസ്റ്ററുകള്‍ മുതലായവ അടങ്ങിയിട്ടുളള മോയിസ്ചറൈസര്‍ ചര്‍മ്മത്തില്‍ ആഴ്ന്ന് ഇറങ്ങി, ചര്‍മ്മത്തിന്റെ തനതായ കൊഴുപ്പ് ഘടകങ്ങളെ കൂട്ടുകയും തന്മൂലം ചര്‍മ്മം മൃദുവാകാന്‍ സഹായിക്കുന്നു ഇത്തരത്തിലുളള മോയിസ്ചറസര്‍ ചെറിയ കുഞ്ഞുങ്ങളിലും ഉപയോഗിക്കാം
സോപ്പിന്റെ ഉപയോഗം കുറയ്ക്കാനും മോയിസ്ചറെസറിന്റെ ഉപയോഗം കൂട്ടാനും വരണ്ട ചര്‍മം ഉളളവര്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ് ത്വക്കിന്റെ PH നില നിര്‍ത്തുകയും അതിലെ ലിപിഡ് കളയാതെ ചര്‍മ്മം വ്യത്തിയാക്കുന്ന തരത്തിലുളള syndel സോപ്പുകളാണ് വരണ്ട ചര്‍മം ഉളളവര്‍ക്ക് ഉത്തമം
ഋകുളിച്ചതിനുശേഷം ചര്‍മ്മത്തില്‍ ചെറിയ നനവുളളപ്പോള്‍ തന്നെ മോയിസ്ചറസര്‍ ഉപയോഗിക്കേണ്ടതാണ് വരണ്ട ചര്‍മത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുകയും ചര്‍മ്മത്തിന് അനുയോജിതമായ സോപ്പും moisturizer ഉപയോഗിക്കുന്നത് ഈ അസുഖത്തിന്റെ ചികിത്സയില്‍ വളരെ അധികം പ്രാധാന്യം ഉളളതാണ്