പനിബാധിച്ച കുട്ടികളുമായി ആശുപത്രികളിലേക്കുളള യാത്ര, അസുഖം മാറിയെന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ ദിവസങ്ങള്‍ക്കുളളില്‍ വീണ്ടുമെത്തുന്ന പനിയും അസ്വസ്ഥതകളും നഷ്ടമാകുന്ന സ്‌കൂള്‍ ദിനങ്ങള്‍ മാസങ്ങളായി സംസ്ഥാനത്തെ രക്ഷിതാക്കള്‍ നേരിടുന്ന പ്രശനമാണിത്. മുമ്പെങ്ങുമില്ലാത്തവിധത്തില്‍ കുട്ടികള്‍ക്കിടയില്‍ പനി പടരുകയാണ് ന്യൂമോണിയ ബാധിക്കുന്നവരുടെ എണ്ണവും കൂടി സാധാരണ ജലദോഷപ്പനിയല്ലേ എന്നുകരുതി അസുഖത്തെ നിസ്സാരമായി തളളിക്കളയരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
സ്‌കൂള്‍ തുറന്നശേഷമാണ് ജലദോഷം, കഫക്കെട്ട്, പനി, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങള്‍ കുട്ടികളില്‍ കൂടിയത്. ഈ മാസം ഇതുവരെ 1,22,019 പേരാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പനിയെത്തുടര്‍ന്ന് ചികിത്സതേടിയത്. ഇതില്‍ പകുതിയിലധികം കുട്ടികളാണ് മൂന്നു മുതല്‍ ഒമ്പത് വയസ്സുവരെയുളളവരിലാണ് അസുഖം കൂടുതലായി കാണുന്നത്. കോവിഡ്കാലത്ത് കുട്ടികള്‍ വീടിനുളളില്‍ത്തന്നെയായിരുന്നപ്പോള്‍ രോഗപ്രതിരോധശേഷിയില്‍വന്ന കുറവാണ് വൈറസ് അസുഖങ്ങള്‍ കൂടാനുളള കാരണം.
സ്‌കൂളുകളില്‍ കുട്ടികള്‍ തമ്മില്‍ അടുത്തിടപഴകുന്നതും രോഗവ്യാപനത്തിന് കാരണമായി അടുത്തകാലത്ത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഇന്‍ഫളുവന്‍സ ബി-വൈറസ് കൂടിയതായി കണ്ടെത്തിയിട്ടുണ്ട്
ബ്രോങ്കിയോളൈറ്റിസ് കൂടി
രണ്ട് വയസ്സുവരെയുളള കുട്ടികളില്‍ കാണുന്ന ശ്വാസകോശ അണുബാധയായ ബ്രോങ്കിയോളൈറ്റിസ് കഴിഞ്ഞ ഒരു മാസത്തിനിടെ കൂടിയിട്ടുണ്ട്. ശ്വാസം മുട്ടല്‍, ചുമ, പാല്‍ കുടിക്കാന്‍ ബുദ്ധിമുട്ട്, ഓക്‌സിജന്‍ ലെവല്‍ കുറയുക എന്നിവയാണ് ലക്ഷണങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ അപേക്ഷിച്ച് പനിയും അനുബന്ധ അസുഖങ്ങളും ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം ആറിരട്ടി കൂട്ടി
ഇമ്യൂണിറ്റി ഡെബ്റ്റ്
ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ സമൂഹത്തില്‍ രോഗാണുബാധ കുറഞ്ഞ സമയമുണ്ടെങ്കില്‍ ഇത് കഴിഞ്ഞുവരുന്ന സമയത്ത് അത്രയും കൂടി രോഗബാധ കൂടും ഇതിനെ ഇമ്യൂണിറ്റി ഡെബ്റ്റ് എന്നാണ് പറയുന്നത് കോവിഡ് കാലത്തെ മുന്‍കരുതലുകള്‍ കുട്ടികളില്‍ പ്രതിരോധശേഷിയെ കുറച്ചു. കോവിഡ് കാലത്ത് കുട്ടികളില്‍ വന്നുപോകേണ്ട അസുഖമാണ് ഇപ്പോള്‍ വരുന്നത്.
ശ്രദ്ധിക്കണം
മുഖാവരണ ഉപയോഗം മറക്കരുത്
കൈ ഇടക്കയിടെ കഴുകുക
ക്ൃത്യമായ ചികിത്സതേടുക
അസുഖം മാറുന്നതുവരെ വിശ്രമിക്കുക.
മുന്‍കരുതലെടുക്കാം
പനിയെ അമിതമായി ഭയക്കേണ്ടതില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച കരുതല്‍ കോവിഡിനേക്കാള്‍ ഗുരുതരമല്ലാത്ത മറ്റ് അസുഖങ്ങളുടെ പകര്‍ച്ച ഇല്ലാതാക്കി. അവ വീണ്ടും വരുന്നു എന്ന് മാത്രമേയുളളൂ. എങ്കിലും ജാഗ്രതപുലര്‍ത്തണം. അപൂര്‍വമായെങ്കിലും ന്യൂമോണിയ ഗുരുതരാവസ്ഥയിലേക്ക് പോകുന്നുണ്ട്. ഇത് ശ്രദ്ധിക്കണം.