സംസ്ഥാനത്തെ കോവിഡ് കോസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴച പാടില്ലെന്ന് ആരോഗ്യ മന്ത്ര വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈകഴുകക എന്നിവ, ഫലപ്രദമായി കൈകഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും സംരക്ഷണം ലഭ്യക്കും കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാ വര്‍ക്കും ചെയ്യാന്‍ ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണ്. സോപ്പും വെളളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി തേച്ചുരച്ച് കഴുകുന്നത് ശീലമാക്കണമെന്നും മന്ത്രി ലോക കൈകഴുകല്‍ ദിനസന്ദേശത്തില്‍ പറഞ്ഞു.
കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമുക്കൊരുമിക്കാം എന്നതാണ് ഈ വര്‍ഷത്തെ കൈകഴുകല്‍ ദിനസന്ദേശം. ദിനാചരണത്തിന്റെ ഭാഗമായി മറ്റു ബോധവലക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം സംസ്ഥാനത്തെ അങ്കണവാടികളിലും സകൂളുകളിലും ക്ലാസുകളും സംഘടിപ്പിക്കുന്നു.
കൈകഴുകാം രോഗങ്ങളെ തടയാം
കോവിഡിന് പുറമെ ജലജന്യ രോഗങ്ങളായ വയറിളക്കം, ഇ-കോളി, ടൈഫോയിഡ്, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ ആന്റ് ഇ, നോറോ വൈറസ് തുടങ്ങിയവ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, വിരകള്‍ മൂലമുളള ആരോഗ്യ പ്രശനങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതില്‍ കൈകഴുകലിന് വലിയ പങ്കണ്ട്. കൈകള്‍ സ്ഥിരമായി കഴുകന്നതിലൂടെ വയറിളക്കം മൂലം രോഗബാധിതരാകുന്ന ആളുകളുടെ ശതമാനം 23 മുതല്‍ 40 വരെയും ശ്വാസകോശരോഗങ്ങള്‍ 16 മുതല്‍ 25 ശതമാനം വരെയും കുട്ടികളിലെ ഉദരരോഗങ്ങള്‍ 29 മുതല്‍ 57 ശതമാനം വരെയും കുറയക്കാം ലോകത്ത് ഏകദേശം 1.8 മില്യണ്‍ കുട്ടികള്‍ വയറിളക്കവും ന്യൂമോണിയയും മൂലം മരിക്കുന്നു. കൈകള്‍ ശുചിയാക്കുന്നത് മൂന്നിലൊന്ന് കുട്ടികളെ വയറിളക്കത്തില്‍ നിന്നും അഞ്ചിലൊന്ന് കുട്ടികളെ ന്യൂമോണിയ പോലുളള ശ്വാസകോശ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. വെളളംകൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകില്ല. സോപ്പ് കുടി ഉപയോഗിച്ച് കൈകഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ സൂരക്ഷാമാര്ഗം