- Advertisement -Newspaper WordPress Theme
Uncategorizedകുട്ടികളില്‍ ആവര്‍ത്തിച്ചുളള പനി :ആശങ്ക വേണ്ട, ശ്രദ്ധ വേണം മന്ത്രി

കുട്ടികളില്‍ ആവര്‍ത്തിച്ചുളള പനി :ആശങ്ക വേണ്ട, ശ്രദ്ധ വേണം മന്ത്രി

പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളായതിനാല്‍ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. എവിടെയെങ്കലും രോഗം വര്‍ധിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിര്‍ദേശിച്ചു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകള്‍ വഴി അവബോധം നല്‍കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.

ശ്വാസമെടുപ്പ് ശ്രദ്ധിക്കണം

ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം. രണ്ടു മാസത്തിനു താഴെയുളള കുട്ടികള്‍ക്ക് 60 ന് മുകളിലും രണ്ടു മാസം മുതല്‍ ഒരു വയസ്സു വരെ 50 നു മുകളിലും ഒരു വയസ്സു മുതല്‍ അഞ്ചു വയസ്സുവരെ 40 നു മുകളിലും അഞ്ചു വയസ്സു മുതലുളള കുട്ടികള്‍ 30 നു മുകളിലും ഒരു മിനിറ്റില്‍ ശ്വാസമെടുക്കുന്നത് കണ്ടാല്‍ ഡോക്ടറെ കാണിക്കണം. കുട്ടി ഉറങ്ങുമ്പോഴോ, സ്വസ്ഥമായി ഇരിക്കുമ്പോഴോ ആണ് ഇതു നോക്കേണ്ടത്.

അപായ സൂചനകള്‍

ശ്വാസം മുട്ടല്‍, കഫത്തില്‍ രക്തം, അസാധാരണ മയക്കം, തളര്‍ച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശകതിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തില്‍ കൂടുതല്‍ വേഗത്തില്‍ ശ്വാസമെടുപ്പ് എന്നീ അപായ സൂചനകള്‍ കണ്ടാല്‍ ഉടന്‍ കുട്ടിക്ക് ചികിത്സ ഉറപ്പാക്കണം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme