- Advertisement -Newspaper WordPress Theme
FOODവാഴപ്പിണ്ടിയുടെ ഗുണങ്ങൾ

വാഴപ്പിണ്ടിയുടെ ഗുണങ്ങൾ

ഗുണമുള്ള  ഒന്നാണ് വാഴപ്പിണ്ടി. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി ഉപയോഗിയ്ക്കുന്ന ഒന്നാണ് വാഴപ്പിണ്ടികൊണ്ടുള്ള വിഭവങ്ങൾ. പലതരം ഗുണങ്ങളടങ്ങിയ ഇത് പല അസുഖങ്ങള്‍ക്കുള്ള പ്രകൃതിദത്ത മരുന്നു കൂടിയാണ്.. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്.  നല്‍കുന്നത്.വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയില്‍ അണുബാധയുണ്ടാകാതെ സംരക്ഷിക്കും. വാഴപ്പിണ്ടിയുടെ ജ്യൂസ് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു.ഇത് പല രോഗങ്ങളും തടയാന്‍ നല്ലതാണ്  ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്കു കാരണം ഈ ടോക്‌സിനുകളാണ്. രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധ തടയുന്നു. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്.രക്തത്തിലെ പഞ്ചസാരയുടെ അളവ്  കുറയ്ക്കാൻ  സഹായിക്കും. അങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും.വാഴപ്പിണ്ടിയിൽ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ  ഭാരം കുറയ്ക്കാന്‍ അത്യുത്തമമാണ്.ധാരാളം പൊട്ടാസ്യം  .വാഴപ്പിണ്ടിയിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത്  പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.വാഴപ്പിണ്ടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ്.  പിത്താശയത്തില്‍ കല്ലുണ്ടായാല്‍ അതിന്‍റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി.കിഡ്‌നി സ്റ്റോണിന്‍റെ  വലുപ്പംകുറയ്ക്കാനും ഇത് സഹായിക്കും. വാഴപ്പിണ്ടികളില്‍ കലോറി കുറവും നാരുകളുടെ അംശം കൂടുതലുമുണ്ട്. ഈ നാരുകളുടെ അംശം ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ പുറന്തള്ളും.ഏറെ നാരുകള്‍ അടങ്ങിയ വാഴപ്പിണ്ടി മലബന്ധം അകറ്റുന്നതിന് ഉത്തമമാണ്.രക്തസമ്മർദ്ദത്തിന് നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി.കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്.ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ വാഴപ്പിണ്ടിയ്ക്കു കഴിയും. ഇതുവഴി സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme