ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളമുള്ള കൊളസ്‌ട്രോള്‍ ശരീരത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നു. രക്തത്തിലും ശരീരകലകളിലും കാണുന്ന മെഴുകുപോലെയുള്ള പദാര്‍ഥമാണ് കൊളസ്‌ട്രോള്‍. രക്തത്തില്‍ ലയിച്ചുചേരാത്ത കൊളസ്‌ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേര്‍ന്ന് ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തില്‍ വേണ്ട അളവില്‍ മാത്രം കൊളസ്‌ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശഭിത്തിയുടെ നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്‌ട്രോള്‍ മുഖ്യ ഘടകമാണ്. അതുപോലെത്തന്നെ സെക്‌സ് ഹോര്‍മോണുകളായ ആന്‍ഡ്രജന്‍, ഈസ്ട്രജന്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനും, എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജനപ്പെടുത്താനും, സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റാനും കൊളസ്‌ട്രോള്‍ സഹായകമാണ്. അതോടൊപ്പംതന്നെ വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തിനും കൊളസ്‌ട്രോള്‍ സഹായിക്കുന്നു.
നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്‌ട്രോളിന്റെ 80 ശതമാനവും കരള്‍തന്നെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്‌ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തില്‍നിന്ന് ശരീരത്തിനു ലഭിക്കുന്നുള്ളു.
കൊളസ്‌ട്രോളും രോഗങ്ങളും
ഹൃദയം: ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ ഹൃദയപേശികള്‍ നിര്‍ജീവമായി ഹൃദയാഘാതം വരാം. സ്‌ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സംവന്നാല്‍ സ്‌ട്രോക്ക് ഉണ്ടാകാം. ഉയര്‍ന്ന ബിപി: കൊഴുപ്പ് അടിഞ്ഞുകൂടി ധമനികള്‍ ഇടുങ്ങിയാല്‍ ഹൃദയത്തിന്റെ ജോലിഭാരംകൂടി ബിപി വളരെ കൂടുന്നു. വൃക്ക: വൃക്കകളിലെ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകാം. കാലുകള്‍: കാലുകളിലെ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടം കുറയുന്നതുമൂലം രോഗങ്ങള്‍ഉണ്ടാകാം. ലൈംഗികശേഷിക്കുറവ്: ഉദ്ധാരണശേഷിക്കുറവുപോലെയുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചില വഴികള്‍:നടത്തം ശീലമാക്കുകടെന്‍ഷനുള്ളപ്പോള്‍ ഭക്ഷണംഒഴിവാക്കുകഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുകപഴങ്ങളും പച്ചക്കറികളും ശീലമാക്കുക.