ഗര്‍ഭധാരണത്തിനു മുമ്പേ തൈറോയ്ഡ് പ്രവര്‍ത്തനം സാധാരണ നിലയിലാണോ എന്നു പരിശോധിച്ചറിയണം. ഗര്‍ഭസ്ഥ ശിശുവിന് ആദ്യ മൂന്നുനാലു മാസം, തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാനുള്ള കഴിവില്ല. ഈ സമയത്ത് അമ്മയില്‍ നിന്നു കിട്ടുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. അതിനാല്‍ ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ തൈറോയ്ഡിന്റെ ശരിയായ പ്രവര്‍ത്തനം അത്യാവശ്യമാണ്. ഗര്‍ഭകാലത്തുടനീളം തൈറോയ്ഡ് പരിശോധന തുടരണം.
തൈറോയ്ഡ് മരുന്നുകള്‍ ഗര്‍ഭകാലത്തും മുടങ്ങരുത്. ഹൈപ്പര്‍തൈറോയിഡിസമുള്ളവരില്‍ മരുന്നു മുടങ്ങിയാല്‍ ഗര്‍ഭമലസാം. ഹൈപ്പോതൈറോയിഡിസത്തിനുള്ള ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറപ്പിയും മറ്റും മുടങ്ങിയാല്‍ കുട്ടിയുടെ ബൗദ്ധിക വളര്‍ച്ച മുരടിച്ചു ക്രെട്ടിനിസംപോലുള്ള രോഗാവസ്ഥകളിലേക്കും വഴിതെളിക്കാം.